തിരുവനന്തപുരം: സിവിൽ സർവീസിലെ ഉന്നത സ്ഥാനങ്ങളിലിരുന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് എല്ലാം പിണറായി സർക്കാരിൻറെ കാലത്ത് മികച്ച നേട്ടങ്ങൾ. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിരമിച്ച ചീഫ് സെക്രട്ടറിമാർക്കെല്ലാം സർക്കാർ ഉന്നതസ്ഥാനങ്ങളിൽ വീണ്ടും നിയമനം നൽകി. എസ് എം വിജയാനന്ദ് മുതൽ ടോം ജോസ് വരെ നീളുന്ന മുൻ ചീഫ് സെക്രട്ടറി മാരെ സർക്കാർ ഉയർന്ന സ്ഥാനങ്ങളിലാണ് നിയമിച്ചത്. അടുത്തിടെ വിരമിച്ച ടോം ജോസിന് ഇൻ ലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകിയതാണ് ഒടുവിലത്തെ നിയമനം.
മറ്റു നിയമനങ്ങൾ ഇങ്ങനെ
SM വിജയാനന്ദ് - ആറാം ധനകാര്യ കമ്മീഷൻ ചെയർമാൻ, സെൻ്റർ ഫോർ മാനേജ് മെൻ്റ് ഡെവലപ്പ് മെൻ്റ് ചെയർമാൻ
നളിനി നെറ്റോ - മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി (ആരോഗ്യ പ്രശ്നങ്ങൾ മൂലം പിന്നീട് രാജിവച്ചു)
കെഎം എബ്രഹാം- കിഫ് ബി CEO.
ചീഫ് സെക്രട്ടറിയായി വിരമിച്ച പോൾ ആൻറണിക്ക് സർക്കാർ മികച്ച പദവി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം നിരസിച്ചു എന്നാണ് സൂചന.
വിരമിച്ച ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ നിയമനം നൽകുന്നത് സംസ്ഥാന ഖജനാവിന് അധികഭാരം ആണ്. ഉയർന്ന പെൻഷനു പുറമേയാണ് തുടർ നിയമനം വഴി സർക്കാർ നൽകുന്ന വേതനം. ഉദാഹരണമായി, കിഫ്ബി സി ഇ ഒ കെ എം എബ്രഹാമിന് ഒന്നരലക്ഷം രൂപ സർക്കാർ പെൻഷൻ പുറമേ മൂന്നു ലക്ഷത്തിലധികം വേതനവും കിഫ്ബി നൽകുന്നുണ്ട്. ദീർഘകാലം ലംഘന കാര്യ സെക്രട്ടറിയായി പ്രവർത്തിച്ച കെ എം എബ്രഹാമിൻ്റെ അനുഭവ പരിചയം പ്രയോജനപ്പെടുത്തുന്നതിന്, പെന്ഷന് പുറമേ ഇത്ര വലിയ തുക ഖജനാവിൽ നിന്നും നൽകേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
ആരോപണവുമായി പ്രതിപക്ഷം
വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും കൂടെ നിർത്തുന്നത് അഴിമതി മൂടിവയ്ക്കാൻ ആണെന്നാണ് പ്രതിപക്ഷ ആരോപണം . വിരമിച്ചവരെ തിരുകിക്കയറ്റാൻ പലപ്പോഴും പുതിയ തസ്തികകൾ ഉണ്ടാക്കുന്നു. മുൻ ചീഫ് സെക്രട്ടറിമാർക്ക് പുറമേ വിരമിച്ച താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെയും വീണ്ടും സർക്കാർ സംവിധാനങ്ങളിൽ എത്തിക്കാൻ നീക്കം ഉണ്ടെന്നും ആരോപണം ഉണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.