'അമ്മയുടെ പേര് തെറ്റിച്ചു, നീതികേടായി പോയി'; ഡോക്യുമെന്ററി പ്രദർശന വേദിയിൽ മുഖ്യമന്ത്രി

Last Updated:

സ്വന്തം കഴിവിലൂടെ തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു വന്നതല്ലെന്നും പാര്‍ട്ടിയുടെ ഉല്‍പ്പന്നമാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു

News18
News18
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയാറാക്കിയ ഡോക്യുമെന്ററി 'പിണറായി ദ ലെജൻഡ്' നടൻ കമൽ ഹാസൻ കഴിഞ്ഞദിവസമാണ് പ്രകാശനം ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. എന്നാൽ ഡോക്യുമെന്ററിയിൽ തന്റെ അമ്മയുടെ പേര് തെറ്റായാണ് പരാമർശിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
ആലക്കാട് കല്യാണി എന്ന അമ്മയുടെ പേര് ഡോക്യുമെന്ററിയില്‍ ആലക്കണ്ടി കല്യാണി എന്നാണ് പറഞ്ഞിരുന്നത്. ഇത് അമ്മയോട് ചെയ്ത നീതികേടായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്മയെക്കുറിച്ച് അറിയുന്നവര്‍ക്ക് അതു തെറ്റിയെന്ന് മനസിലാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നായനാര്‍ക്കോ വിഎസിനോ സാക്ഷാല്‍ ഇംഎംഎസ് നമ്പൂതിരിപ്പാടിനോ പോലും സാധ്യമാകാതിരുന്ന തുടര്‍ഭരണമെന്ന നാഴികക്കല്ലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയതെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പിണറായി വിജയന്റെ ജനനം മുതലുള്ള കാര്യങ്ങളാണുള്ളത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ വിവരണവുമുണ്ട്.
advertisement
അതേസമയം, സ്വന്തം കഴിവിലൂടെ തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു വന്നതല്ലെന്നും പാര്‍ട്ടിയുടെ ഉല്‍പ്പന്നമാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പാര്‍ട്ടി ആഗ്രഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും പാര്‍ട്ടിക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ വ്യക്തിപരമായി തനിക്കുനേരെ നീളുകയാണെന്നും അതിനെയെല്ലാം ആ രീതിയില്‍ തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമ്മയുടെ പേര് തെറ്റിച്ചു, നീതികേടായി പോയി'; ഡോക്യുമെന്ററി പ്രദർശന വേദിയിൽ മുഖ്യമന്ത്രി
Next Article
advertisement
'ചരിത്രദിനം'; ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
ട്രംപിന്റെ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രായേൽ; ഹമാസ് നിരസിച്ചാൽ ജോലി പൂർത്തിയാക്കുമെന്ന് നെതന്യാഹു
  • ഇസ്രായേൽ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചു, ഹമാസ് നിരസിച്ചാൽ ഇസ്രായേൽ നടപടികൾ തുടരും.

  • 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  • ഗാസയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധീകരിക്കാനും ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്.

View All
advertisement