ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ പതിനെട്ടാംപടി ചവിട്ടിയില്ല; ആചാരം ലംഘിക്കാതിരുന്നതിനെക്കുറിച്ച് പിണറായി
Last Updated:
കോഴിക്കോട്: ശബരിമലയിലെ ആചാര ലംഘന വിവാദങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ശബരിമലയില്‍ പോയപ്പോള്‍ ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ പതിനെട്ടാം പടി ചവിട്ടാതിരുന്നത് ഓര്‍മ്മിപ്പിച്ചാണ് പിണറായി ബിജെപി നേതാക്കള്‍ ആചാരം ലംഘിച്ചെന്ന വിവാദത്തെ കടന്നാക്രമിച്ചത്. സംഘപരിവാര്‍ നേതാക്കള്‍പോലും സന്നിധാനത്ത് ആചാരം പാലിക്കുന്നില്ലെന്നും സംഘര്‍ഷം മാത്രമാണ് ചിലരുടെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.
'ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറുള്ള ആളല്ല, എങ്കിലും ഈയിടെ ശബരിമലയില്‍ പോയി. അവിടുത്തെ ആചാരമനുസരിച്ച് പതിനെട്ടാംപടി കയറാന്‍ ഇരുമുടിക്കെട്ട് വേണം. അതുകൊണ്ട് ഞാന്‍ പടി കയറാതെ സന്നിധാനത്തേക്ക് പോയി. അതാണ് ആചാരത്തെ ബഹുമാനിക്കുക എന്നത്. ഞങ്ങള്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കുന്നില്ല. ചിലര്‍ ഇവിടെ അവരുടെ വിശ്വാസം മാത്രം മതി എന്ന നിലപാടിലാണ്. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ കഴിയണം. അതാണ് എല്‍ഡിഎഫിന്റെ നിലപാട്.' പിണറായി പറഞ്ഞു.
advertisement
കേരളത്തിലെ വിശ്വാസികളെ കയ്യിലാക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആചാരങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശബരിമലയുടെ പവിത്രത നിലനിര്‍ത്തുക അല്ല ഉദ്ദേശം. മറിച്ച് കലാപം മാത്രമാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ ഓരോ പൊതുയോഗങ്ങള്‍ കഴിയുന്തോറും ജനങ്ങളുടെ പങ്കാളിത്വം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 'എല്‍ഡിഎഫുകാരല്ലാത്തവരും വലിയ തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു. വിശ്വാസികളാണ് ഞങ്ങളുടെ റാലിയില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരും. വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. വിശ്വാസങ്ങളുടെ സംരക്ഷണത്തിന് നിലക്കൊള്ളുന്നവരാണ്. എന്നാല്‍ ഞങ്ങളുടെ വിശ്വാസം മാത്രമെ ഇവിടെപാടുള്ളൂ എന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2018 7:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ പതിനെട്ടാംപടി ചവിട്ടിയില്ല; ആചാരം ലംഘിക്കാതിരുന്നതിനെക്കുറിച്ച് പിണറായി


