'ആ പണം അവരുടെ കയ്യില്‍തന്നെ നില്‍ക്കട്ടെ'; മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ മറുപടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
താനിരിക്കുന്ന കസേരയുടെ മഹിമ അറിയാം. അതുകൊണ്ട് അധികമൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിൽ നിന്നും മടങ്ങുന്ന അതിഥി തൊഴിലാളികൾക്ക് ടിക്കറ്റെടുക്കാനുള്ള പണം കെപിസിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ കൈയില്‍ പൈസയില്ലെന്ന് പറഞ്ഞിട്ടില്ല. അവരുടെ കൈയിലുള്ള പൈസ അവരുടെ കൈയില്‍ തന്നെ നില്‍ക്കട്ടെ. തൊഴിലാളികളുടെ ചെലവ് വഹിക്കേണ്ടത് കേന്ദ്ര സർക്കാരായതിനാൽ സംസ്ഥാന സര്‍ക്കാര്‍ ആ പണം സ്വീകരിക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]
"അവരുടെ കയ്യില്‍ പണമില്ലെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പണം അവരുടെ കയ്യില്‍തന്നെ നില്‍ക്കട്ടെ. സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ യാത്രയ്കക്കുള്ള പണം നല്‍കുന്നില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പണം വാങ്ങാനും തയ്യാറല്ല. അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ ബാധ്യതയില്‍പ്പെട്ട കാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അതില്‍ കക്ഷിയല്ല. അതിനാല്‍ ആരുടെയും പണം വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല"- മുഖ്യമന്ത്രി പറഞ്ഞു.
advertisement
താനിരിക്കുന്ന കസേരയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. താനിരിക്കുന്ന കസേരയുടെ മഹിമ അറിയാം. അതുകൊണ്ട് അധികമൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി എല്ലാ ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടി നല്‍കേണ്ടത് മാധ്യമ പ്രവര്‍ത്തകരാണ്. തന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2020 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ പണം അവരുടെ കയ്യില്‍തന്നെ നില്‍ക്കട്ടെ'; മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ മറുപടി