'കേരള കോൺഗ്രസ് പിളർന്നു, പിളർപ്പിനൊപ്പം ആളില്ല': പി.ജെ ജോസഫ്
Last Updated:
'എവിടെയെങ്കിലും ആള് കൂട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കാനാകില്ല. ചെയർമാൻ തെരഞ്ഞെടുപ്പ് നിലനില്‍ക്കുന്നതല്ല. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ 10 ദിവസത്തെ നോട്ടീസ് വേണം.'
തൊടുപുഴ: കേരള കോൺഗ്രസ് പിളർന്നിരിക്കുന്നു.പിളർപ്പിനൊപ്പം ആളില്ലെന്നും പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. 'ഒരു ആൽക്കൂട്ടം ചേര്‍ന്ന് ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇല്ല. ചെയര്‍മാനോ ചെയര്‍മാന്റെ ചാര്‍ജുള്ളയാളോ ആണ് യോഗം വിളിക്കേണ്ടത്. ഈ തീരുമാനങ്ങള്‍ നിലനില്‍ക്കില്ല'.- ജോസഫ് വ്യക്തമാക്കി.
'എവിടെയെങ്കിലും ആള് കൂട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കാനാകില്ല. ചെയർമാൻ തെരഞ്ഞെടുപ്പ് നിലനില്‍ക്കുന്നതല്ല. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ 10 ദിവസത്തെ നോട്ടീസ് വേണം.'- പി.ജെ ജോസഫ് പ്രതികരിച്ചു.
പലരും തിരിച്ചുവരും. പാര്‍ട്ടി ഇനി തന്ത്രപൂര്‍വമായി നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അതൊന്നും ഇപ്പോള്‍ പുറത്തു പറയാന്‍ പറ്റില്ലെന്നും ജോസപ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2019 6:17 PM IST


