നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള കോണ്‍ഗ്രസ്: അരനൂറ്റാണ്ട് മത്സരിച്ച് പിളർന്നു വളർന്ന കേരളത്തിന്റെ സ്വന്തം പാര്‍ട്ടി

  കേരള കോണ്‍ഗ്രസ്: അരനൂറ്റാണ്ട് മത്സരിച്ച് പിളർന്നു വളർന്ന കേരളത്തിന്റെ സ്വന്തം പാര്‍ട്ടി

  വളരുന്തോറും പിളരും, പിളരും തോറും വളരും' ഇങ്ങനെയാണ് കേരള കോണ്‍ഗ്രസ് നേതാക്കളും പിളര്‍പ്പിനെ ന്യായീകരിക്കാറുള്ളത്. അതുകൊണ്ടു തന്നെ കേരള കോണ്‍ഗ്രസുകള്‍ക്ക് പാര്‍ട്ടി ഭരണഘടനയും പാര്‍ട്ടി ലീഡറും പോലെ പരമപ്രധാനമായിരിക്കുകയാണ് പിളര്‍പ്പും.

  news18

  news18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പിളര്‍പ്പും ലയനവുമൊന്നും കേരള കോണ്‍ഗ്രസില്‍ പുത്തരിയല്ല. 'വളരുന്തോറും പിളരും, പിളരും തോറും വളരും' ഇങ്ങനെയാണ് കേരള കോണ്‍ഗ്രസ് നേതാക്കളും പിളര്‍പ്പിനെ ന്യായീകരിക്കാറുള്ളത്. അതുകൊണ്ടു തന്നെ കേരള കോണ്‍ഗ്രസുകള്‍ക്ക് പാര്‍ട്ടി ഭരണഘടനയും പാര്‍ട്ടി ലീഡറും പോലെ പരമപ്രധാനമാണ് പിളര്‍പ്പും. 1964 ഒക്ടോബര്‍ 9 ന് കേരള കോണ്‍ഗ്രസ് രൂപീകരിച്ച് 2019-ല്‍ എത്തുമ്പോള്‍ 11 തവണയാണ് പാര്‍ട്ടി പിളര്‍ന്നത്.

   1964 ഒക്ടോബ‍ർ 9 ന് കേരള കോൺഗ്രസ് രൂപീകരിച്ചതിന് ശേഷം 2019 വരെ പിളർന്നത് 11 വട്ടം

   1977 - കേരള കോൺഗ്രസ് വിട്ട ആർ. ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് ബി രൂപീകരിച്ചു

   1979 രണ്ടാം പിളർപ്പ്. പി ജെ ജോസഫുമായി  പിരിഞ്ഞ കെ. എം മാണി കേരള കോൺഗ്രസ് എം രൂപീകരിച്ചു. ഇതു പിന്നാലെ മാണി എൽഡിഎഫിലും ജോസഫ് യുഡിഎഫിലും എത്തി.

   1982 മൂന്ന് വിഭാഗങ്ങളും യുഡിഎഫിന്‍റെ ഭാഗമായി

   1985 പിള്ളയും മാണിയും ജോസഫും ലയിച്ചു, നാല് മന്ത്രിമാരും 14 എംഎൽഎമാരുമായി യുഡിഎഫില്‍

   1987 ൽ മൂന്നാം പിളർപ്പ്. പി ജെ ജോസഫ് എൽഡിഎഫിൽ, പിള്ളയും മാണിയും യുഡിഎഫിലുമായി

   1993 ലായിരുന്നു നാലാം പിളർപ്പ്. മാണിയുമായി തെറ്റിപ്പിരിഞ്ഞ ടി. എം ജേക്കബ് കേരള കോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുണ്ടാക്കി.

   1996 ൽ  കേരള കോൺഗ്രസ് ബി പിളർന്നു. ജോസഫ് എം പുതുശ്ശേരിമാണി ഗ്രൂപ്പിന്‍റെ ഭാഗമായി

   2001 -ലുണ്ടായ ആറാമത്തെ പിളർപ്പിൽ  മാണിയുമായി തെറ്റിപിരിഞ്ഞ പി സി തോമസ്  ഐ എഫ് ഡി പി എന്ന പാർട്ടിയുണ്ടാക്കി. 2004 ൽ എന്‍.ഡി.എയുടെ ഭാഗമായി.

   2004 എന്‍ ഡി എ സ്ഥാനാർഥിയായി മത്സരിച്ച പി സി തോമസ്  ജോസ് കെ മാണിയെ തോൽപിച്ചു

   2003 ൽ ഏഴാമത്തെ പിളർപ്പിൽ പി സി ജോർജ് കേരള കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു

   പിന്നീടുള്ള വർഷങ്ങളിൽ കേരള കോൺഗ്രസിൽ ലയന കാലമായിരുന്നു.

   2005 പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ച് ഇടതുമുന്നണിയുടെ ഭാഗമായി.

   2007 കെ എം മാണി - ബാലകൃഷ്ണ പിള്ള- പി സി ജോർജ് ലയനശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല

   2009 പി സി ജോർജിന്‍റെ കേരള കോൺഗ്രസ് സെക്യുലർ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചു.

   2010 ൽ എല്‍ഡിഎഫ് വിട്ട് ജോസഫ് യുഡിഎഫിന്‍റെ ഭാഗമായി

   2010 ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു.

   2015 ൽ എട്ടാം തവണയും കേരള കോൺഗ്രസ് പിളർന്നു. ബാർ കോഴ വിഷയത്തിൽ മാണിയോട് പിണങ്ങിയ പി സി ജോർജ്  സെക്യുലർ പുനരുജ്ജീവിപ്പിച്ചു.

   2016 -ൽ  മാണി ഗ്രൂപ്പ് പിളർത്തി ഫ്രാൻസിസ് ജോർജ് എൽഡിഎഫിലെത്തി. ഇതായിരുന്നു ഒൻപതാമത്തെ പിളർപ്പ്.

   2016 ൽ പി സി തോമസ് എൻഡിഎയിലേക്കും സുരേന്ദ്രൻ പിള്ള യുഡിഎഫിലേക്കും പോയി.

   Also Read കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ജോസ് കെ. മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ച് സമാന്തര കമ്മിറ്റി

   First published:
   )}