P. K. Kunhalikutty|'ഭരണഘടന പദവിയിലിരുന്ന് സംസാരിക്കുമ്പോൾ ഔചിത്യം കാണിക്കണം'; ഗവർണർക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി
- Published by:Naseeba TC
- news18-malayalam
Last Updated:
ഗവർണറുടെ പരാമർശങ്ങൾ മത വിശ്വാസികളെ ആശങ്കയിൽ ആക്കുന്നത്. വസ്ത്രം ഓരോരുത്തരുടെയും സ്വാതന്ത്ര്യവും അവകാശവുമാണ്
മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ (Arif Mohammad Khan) നിശിത വിമർശനം ഉയർത്തി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി (P. K. Kunhalikutty).ഗവർണർ നിരന്തരം വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുകയാണ്. ഭരണ ഘടന പദവിയിൽ ഇരുന്ന് ഗവർണർ നടത്തുന്ന പ്രസ്താവനകൾ ഔചിത്യം ഇല്ലായ്മയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.
ഹിജാബ്, ന്യൂന പക്ഷ പദവി തുടങ്ങി നിരവധി വിഷയങ്ങളിൽ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിമർശനം.
ഹിജാബ് ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് പ്രശനമല്ല. അത് മറ്റൊരു സംസ്ഥാനത്തിൽ വലിയ വിവാദമായ കാര്യമാണ്. പക്ഷേ അതുപയോഗിച്ച് വിവാദം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നിരന്തരം നടത്തുകയാണ് ഗവർണർ. ഇത് ഔചിത്യം ഇല്ലായ്മയാണ്. ഭരണ ഘടന പദവിയിൽ ഇരുന്ന് ഇങ്ങനെ പറയുന്നത് ശരിയല്ല. അദ്ദേഹം ആ പദവിയിൽ ഇരിക്കുന്നതു കൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
ന്യൂന പക്ഷ പദവി തന്നെ വേണ്ട എന്ന് പറയുന്നത് വളരെ ഗൗരവം ഉള്ള കാര്യം ആണ്. ഇന്ന് ഗവർണർ പറയുന്നത് നാളെ ബിജെപി ഗവൺമെൻ്റ് കൊണ്ട് വരും എന്ന ആശങ്ക ജനങ്ങളിൽ ഉണ്ടാക്കില്ലെ ?? ഇത്തരത്തിൽ ഉള്ള പ്രസ്താവനകൾ ആശങ്ക ഉണ്ടാക്കും.. ആദരണീയനായ ഗവർണർ അത് മനസ്സിലാക്കണം, പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
advertisement
ഒരു സമുദായം മാത്രമല്ല ന്യൂനപക്ഷം. ഇങ്ങനെയെല്ലാം ഭരണഘടന പദവിയിൽ ഇരുന്ന് പറയരുത്. അതിന്റെ ഇംപാക്ട് ചെറുതല്ല. അങ്ങനെ ആരും ചെയ്യാറില്ല. വ്യക്തിപരമായി അദ്ദേഹത്തിന് പല അഭിപ്രായങ്ങളും ഉണ്ടാകാം. പ്രതിപത്തി ഉണ്ടാകാം. ഇങ്ങനെ പറയുന്നത് കൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല. ആ പദവിയോടുള്ള ബഹുമാനം നിലനിർത്തി കൊണ്ട് തന്നെ അതിനോട് വിയോജിക്കുന്നു.
advertisement
മതപരമായ ഫത്വ ഇറക്കാൻ ഗവർണർക്ക് എങ്ങനെ സാധിക്കും...? അതെല്ലാം മതവിശ്വാസികളുടെ മനസ്സിൽ ബുദ്ധിമുട്ട് ഉണ്ടാക്കും. പദവിയെ മാനിച്ചാണ് ആരും ഒന്നും പറയാത്തത് എന്ന് അദ്ദേഹം മനസ്സിലാക്കണം. അദ്ദേഹത്തിന്റെ പരിമിതമായ അറിവ് ഒരു പ്രശ്നമാണ്. ഹിജാബ് ഒരു ജോലിക്കും തടസ്സമല്ല. വേഷം ഓരോരുത്തരുടെയും ഇഷ്ടമാണ്. സൗന്ദര്യം വർധിപ്പിക്കാൻ എന്ത് വേണം എന്ന് ഓരോ വ്യക്തിയും തീരുമാനിക്കേണ്ടത് അല്ലേ. വസ്ത്രം ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യവും അവകാശവുമാണ്. ഗവർണറുടെ ഇത്തരത്തിൽ ഉള്ള പ്രസ്താവനൾ നിയമപരമായി ലഭിക്കേണ്ട സുരക്ഷ ഇല്ലാതാക്കുന്നതാണ്.
advertisement
ഗവർണറുടെ ഇത്തരം പ്രസ്താവനകൾ സമൂഹത്തിന് ഗുണം ചെയ്യുന്നതല്ലെന്നും അദ്ദേഹത്തിന് എന്തെങ്കിലും മെച്ചമുണ്ടോ എന്ന് അറിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർ പദവിയെ പറ്റി ഇതിന് മുൻപ് മുസ്ലിം ലീഗ് ഇങ്ങനെ പറഞ്ഞിട്ടില്ല. അദ്ദേഹം പല പ്രസ്താവനകളും നടത്തുന്നു, പലർക്കും അഭിമുഖങ്ങൾ നൽകുന്നു. അങ്ങനെയെല്ലാം പറഞ്ഞതിന് മറുപടി പറയുമ്പോൾ അതിൽ പരിഭവിച്ചിട്ട് കാര്യമില്ലെന്നുംന്നും പികെ കുഞ്ഞാലിക്കുട്ടി വിശദമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2022 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
P. K. Kunhalikutty|'ഭരണഘടന പദവിയിലിരുന്ന് സംസാരിക്കുമ്പോൾ ഔചിത്യം കാണിക്കണം'; ഗവർണർക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി