കാസർഗോഡ് സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച പ്ലസ് വൺ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി

Last Updated:

സ്കൂളിനു സമീപത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡ്ഡിൽ വച്ചാണ് സി​ഗരറ്റ് വലിക്കാൻ നിർബന്ധിച്ചതെന്നാണ് പരാതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാസർഗോഡ്: സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച പ്ലസ് വൺ വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. നീലേശ്വരം കോട്ടപ്പുറം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്. അൻവർ, ഗാനി, റിഷി എന്നിവരെയും കണ്ടാൽ തിരിച്ചറിയാവുന്ന നാലുപേർക്കെതിരെയുമാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സ്കൂളിനു സമീപത്തുള്ള പള്ളിയുടെ അടുത്തുള്ള ഷെഡ്ഡിൽ വച്ചാണ് പരാതിക്കാരനെ സിഗരറ്റ് വലിപ്പിക്കുവാൻ നിർബന്ധിച്ചതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു. പരാതിക്കാരൻ ഇത് നിഷേധിച്ചു. ഏഴംഗ സംഘം തന്നെ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നാണ് കേസ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് സിഗരറ്റ് വലിക്കാൻ വിസമ്മതിച്ച പ്ലസ് വൺ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി
Next Article
advertisement
'മുസ്‌ലിം എന്ന നിലയിൽ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം എന്ന നിലയിൽ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement