കണ്ണൂരിലെ ക്ലാസ്സ് മുറിയിൽ പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയുടെ മുഖത്തടിച്ചു
- Published by:Ashli
- news18-malayalam
Last Updated:
ബിഇഎംപി സ്കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് ക്ലാസ്സിലാണ് സംഭവം. സിനി ക്ലാസ് എടുക്കുന്നതിനിടയില്‍ പ്ലസ് ടു ക്ലാസിലെ....
കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയുടെ മുഖത്തടിച്ചു. ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിക്കുകയായിരുന്നു. കണ്ണൂർ തലശ്ശേരിയിലെ ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിഇഎംപി സ്കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് ക്ലാസ്സിലാണ് സംഭവം. സിനി ക്ലാസ് എടുക്കുന്നതിനിടയില്‍ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാര്‍ഥികള്‍, ക്ലാസില്‍ കടന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തല്ലുകയായിരുന്നു. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് വിദ്യാര്‍ത്ഥി അടിച്ചത്. അടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
August 13, 2024 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിലെ ക്ലാസ്സ് മുറിയിൽ പ്ലസ് ടു വിദ്യാർത്ഥി അധ്യാപികയുടെ മുഖത്തടിച്ചു







