യുവനടൻ അഖിൽ വിശ്വനാഥ് വീട്ടിൽ മരിച്ച നിലയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
അമ്മ ഗീത ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അഖിലിനെ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്
തൃശൂർ: സംസ്ഥാന പുരസ്കാരം നേടിയ യുവനടൻ അഖിൽ വിശ്വനാഥനെ (30) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വിദ്യാർഥിയായിരുന്ന സമയത്ത് സഹോദരൻ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. അന്ന് അഖിലിനൊപ്പം സഹോദരൻ അരുണിനും ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.
കോടാലിയിൽ മൊബൈൽ ഷോപ്പിൽ മെക്കാനിക്കായിരുന്നു അഖിൽ. കുറച്ചു നാളായി ഇദ്ദേഹം ജോലിക്ക് പോകുന്നില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അഖിലിനെ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.
അച്ഛന്‍ ചുങ്കാല്‍ ചെഞ്ചേരിവളപ്പില്‍ വിശ്വനാഥന്‍ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അമ്മ: ഗീത കോടാലി വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാപാരഭവനില്‍ ജീവനക്കാരിയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
December 13, 2025 10:12 AM IST







