'വിദ്യയെ വ്യാജരേഖ ചമയ്ക്കാൻ എസ്എഫ്ഐക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ ഉടൻ നടപടി': പി.എം ആർഷോ
- Published by:Anuraj GR
- news18-malayalam
Last Updated:
വിദ്യയെ വ്യാജരേഖ ചമയ്ക്കാൻ 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിയിക്കൂവെന്ന് പി എം ആർഷോ
പാലക്കാട്: വ്യാജരേഖ ചമയ്ക്കാൻ കെ വിദ്യയെ എസ്എഫ്ഐക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. മാർക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തന്‍റെ മാർക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തിൽ തിരുത്തിയതെന്നാണ് കരുതിയതെന്ന് ആർഷോ പറഞ്ഞു.
ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങൾ ആക്രമിച്ചുവെന്ന് പി എം ആർഷോ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. കെ. വിദ്യയെ വ്യാജ രേഖ ചമയ്ക്കാൻ ഏതെങ്കിലും എസ്എഫ്ഐക്കാർ സഹായിച്ചെന്ന് തെളിയിക്കണം. എങ്കിൽ നടപടി സ്വീകരിക്കുമെന്നും ആർഷോ വ്യക്തമാക്കി.
വിദ്യയെ വ്യാജരേഖ ചമയ്ക്കാൻ 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിയിക്കൂ. ഒരാൾ ഇടപെട്ടു എന്ന തെളിവ് തന്നാൽ ആ നിമിഷം നടപടിയെടുക്കും. ഒരാളും വിദ്യയെ സഹായിച്ചിട്ടില്ലെന്നും ആർഷോ പറഞ്ഞു.
advertisement
Also Read- ‘മഹാരാജാസ് കോളേജില് 20 മാസം പഠിപ്പിച്ചു’; കെ വിദ്യ അട്ടപ്പാടി കോളേജിൽ സമർപ്പിച്ച ബയോഡാറ്റ
തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ ആർഷോ പ്രതികരിച്ചു. ഗൂഢാലോചന സംബന്ധിച്ചൊക്കെ കൃതമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ കോളേജ് പ്രിൻസിപ്പൽ പോലും വ്യാജ രേഖ എടുത്ത് കാണിച്ചു. താൻ ഫീസ് അടച്ച് പരീക്ഷക്ക് അപേക്ഷ നൽകിയെന്നു വ്യാജമായി പ്രചരിപ്പിച്ചുവെന്നും ആർഷോ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
June 15, 2023 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിദ്യയെ വ്യാജരേഖ ചമയ്ക്കാൻ എസ്എഫ്ഐക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ ഉടൻ നടപടി': പി.എം ആർഷോ