ബിജെപിക്ക് വോട്ട് ചെയ്യാത്തവരെയും ഒന്നിച്ചുകൊണ്ടുപോകുന്നവരാണ് ഞങ്ങൾ
12:33 (IST)
നിപയിൽ ആശങ്ക വേണ്ട- നിപ വൈറസ് ബാധയെ കുറിച്ച് ആശങ്കവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയം കേന്ദ്രം ഗൗരവത്തോടെ കണ്ടു. ആവശ്യമായ നടപടി സ്വീകരിച്ചു..
12:30 (IST)
ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം
12:30 (IST)
പദ്ധതിയിൽ ചേരാൻ കേരള സർക്കാർ സന്നദ്ധത കാട്ടിയില്ല
12:30 (IST)
ആയുഷ്മാൻ ഭാരതിൽ കേരളവും അംഗമാകണം
12:11 (IST)
ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരല്ല. സർക്കാർ രൂപീകരണം മാത്രമല്ല ലക്ഷ്യം. രാഷ്ട്രനിർമാണമാണ് ലക്ഷ്യം
12:10 (IST)
അധികാരത്തിനല്ല, രാഷ്ട്രനിർമാണത്തിനാണ് പ്രാധാന്യം
12:10 (IST)
കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി
12:8 (IST)
കേരളവും എനിക്ക് പ്രിയം- കേരളവും എനിക്ക് ബനാറസിനെ പോലെ പ്രിയം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ബിജെപി സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭയിൽ സംസാരിക്കുന്നു.
നേരത്തെ കേരളീയവേഷത്തില് ക്ഷേത്രത്തിലെത്തിയ മോദിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. താമരകൊണ്ട് തുലാഭാരവും നടത്തിയ പ്രധാനമന്ത്രി കണ്ണനെ കണ്ടുതൊഴുതശേഷമാണ് പുറത്തിറങ്ങിയത്.