കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

Last Updated:

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

എസ്. രമേശന്‍ നായര്‍
എസ്. രമേശന്‍ നായര്‍
കൊച്ചി: കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു.1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. അച്ഛൻ ഷഡാനനൻ തമ്പി. അമ്മ പാർവതിയമ്മ. ജനനം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും ജോലിചെയ്തു. ആകാശവാണി പ്രക്ഷേപണം ചെയ്ത് വിവാദമായ
ശതാഭിഷേകം എന്ന നാടകം രചിച്ചതിന് ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിലെ കഥാപാത്രങ്ങൾക്ക് ചില രാഷ്ട്രീയനേതാക്കളുമായി സാദൃശ്യമുണ്ട് എന്ന ആരോപണമാണ് നാടകം വിവാദമായത്.
1985ല്‍ പുറത്തിറങ്ങിയ പത്താമുദയം, രംഗം എന്നീ ചലച്ചിത്രങ്ങളിലുടെയാണ് രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്രഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്.
advertisement
ആയിരം പക്ഷികൾ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെയാണെന്നും, വേഷങ്ങളായിരമുണ്ടെങ്കിലും കർമ്മ വേദാന്തമൊന്നുതന്നെയാണെന്നും പറഞ്ഞ് ഒടുവിൽ, മുപ്പത്തുമുക്കോടിയുണ്ടെങ്കിലും ദൈവം സത്യത്തിലൊന്നുതന്നെ എന്ന തത്ത്വമസീദർശനത്തിലെത്തുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ.
ഹൃദയവീണ, പാമ്പാട്ടി, ഉർവ്വശീപൂജ, ദു:ഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
സിനിമയ്ക്കു പുറമേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും എഴുതിയിട്ടുണ്ട്.
advertisement
ഓടക്കുഴൽ അവാർഡ്, ഇടശ്ശേരി അവാർഡ്, വെണ്ണിക്കുളം അവാർഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.
എസ്. രമേശന്‍ നായരുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചനം രേഖപ്പെടുത്തി. 'അദ്ദേഹത്തിന്റെ കാവ്യാത്മക രചനകള്‍ ഭാരതീയ ചിന്തയെയും ദക്ഷിണ സാംസ്‌കാരിക പൈതൃകത്തെയും കുറിച്ചുള്ള അഗാധമായ അറിവിനെയും പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് മുക്തി കൈവരിക്കട്ടെ'
എസ്. രമേശൻ നായരുടെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു
Next Article
advertisement
മുസ്ലീം ലീഗ് സ്ഥാനാർഥി ഇല്ലാത്തതിനാൽ  കോട്ടയത്ത് സീറ്റ് വേണ്ട; 2030ൽ എരുമേലിയോ മുണ്ടക്കയമോ; ജോസഫ് ഗ്രൂപ്പും ഒരു സീറ്റ് ഉപേക്ഷിച്ചു
മുസ്ലീം ലീഗ് സ്ഥാനാർഥി ഇല്ലാത്തതിനാൽ കോട്ടയത്ത് സീറ്റ് വേണ്ട; ജോസഫ് ഗ്രൂപ്പും ഒരു സീറ്റ് ഉപേക്ഷിച്ചു
  • മുസ്ലീം ലീഗ് വൈക്കം സീറ്റ് കോൺഗ്രസിന് മടക്കി നൽകും, 2030ൽ എരുമേലിയോ മുണ്ടക്കയമോ നൽകണം.

  • ജോസഫ് ഗ്രൂപ്പ് 7 സീറ്റിൽ മത്സരിക്കും, സംവരണ സീറ്റായ വെള്ളൂർ കോൺഗ്രസിന് നൽകാൻ ധാരണയായി.

  • കോൺഗ്രസിന് 16 സീറ്റിൽ മത്സരിക്കാൻ അവസരം, കേരള കോൺഗ്രസ് ജോസഫ് 8 സീറ്റിൽ മത്സരിക്കും.

View All
advertisement