രാത്രി 2 മണിക്ക് തണുത്ത ബിയർ വേണം; 100 ഡയൽ ചെയ്തു; പൊലീസ് എത്തി യുവാവിന് 'സമ്മാനം' കൊടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
വൈൻ ഷോപ്പ് അടച്ചുവെന്നും രണ്ട് തണുത്ത ബിയർ തനിക്കായി വാങ്ങിവരണമെന്നും കോൺസ്റ്റബിൾമാരോട് യുവാവ് ആവശ്യപ്പെട്ടു
ഹൈദരാബാദ്: അർധരാത്രി കഴിഞ്ഞ് രാത്രി രണ്ട് മണിക്ക് പൊലീസിനെ (Police) വിളിച്ച് തണുത്ത ബിയർ (Chilled Beer) ആവശ്യപ്പെട്ട യുവാവിനെതിരെ കേസ്. ഹൈദരാബാദിലാണ് (Hyderabad) സംഭവം. സി. മധു എന്ന യുവാവാണ് 100ൽ വിളിച്ച് നല്ല തണുപ്പുള്ള ബിയർ ആവശ്യപ്പെട്ടത്. മദ്യലഹരിയിലായിരുന്ന യുവാവ് രാത്രി രണ്ട് മണിക്ക് വികാരാബാദ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് 'അടിയന്തര' സഹായം ആവശ്യപ്പെട്ടത്.
ഫോണെടുത്ത പൊലീസ് എന്ത് അടിയന്തര സഹായമാണ് വേണ്ടതെന്ന് യുവാവിനോട് ചോദിച്ചു. തന്റെ ആവശ്യം ഫോണിലൂടെ വെളിപ്പെടുത്താനാകില്ലെന്ന് യുവാവ് പറഞ്ഞു. കൺട്രോൾ റൂമിലെ പിസിആർ ഓപ്പറേറ്റർ യുവാവിന്റെ മേൽവിലാസവും വീട്ടുനമ്പരും അടക്കം ശേഖരിക്കുകയും പട്രോളിംഗ് സംഘത്തെ ദൗലത്താബാദിലെ മധുവിന്റെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു.
വീട്ടിലെത്തി വാതിൽ മുട്ടിവിളിച്ച പൊലീസ് യുവാവിന്റെ അവസ്ഥ കണ്ട് ഞെട്ടി. ഈ സമയം യുവാവ് മദ്യലഹരിയിലായിരുന്നു. ദൗലത്താബാദിലെ വൈൻ ഷോപ്പ് അടച്ചുവെന്നും രണ്ട് തണുത്ത ബിയർ തനിക്കായി വാങ്ങിവരണമെന്നും കോൺസ്റ്റബിൾമാരോട് യുവാവ് ആവശ്യപ്പെട്ടു. ഇതോടെ സംയമനം നഷ്ടപ്പെട്ട പൊലീസുകാർ യുവാവിനിട്ട് രണ്ട് പൊട്ടിക്കുകയും പെറ്റി കേസെടുക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
advertisement
മാർച്ച് 19ന് നൽഗൊണ്ട ജില്ലയിലെ നവീൻ എന്നു പേരുള്ള ഒരാളും ഇതേ രീതിയിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് ആറു തവണ വിളിക്കുകയും 'അടിയന്തര സഹായം'ആവശ്യപ്പെടുകയും ചെയ്തു. വീട്ടിലെത്തിയ പൊലീസുകാരോട്, തന്റെ ഭാര്യയെ പറ്റി പരാതി പറയാനാണ് വിളിച്ചതെന്നും മട്ടൻ കറി വെക്കാൻ ഭാര്യ വിസമ്മതിച്ചുവെന്നുമായിരുന്നു യുവാവിന്റെ പരാതി.
advertisement
English Summary:In a bizarre incident in Hyderabad, a youth got a good hiding from the police for his mischief, which angered the cops to the core in the early hours of Monday. The youth, identified as C. Madhu, already rolling drunk, dialed 100 emergency number at 2 am on Monday and asked the Vikarabad police control room to get him help as he was in an emergency situation. Though the police asked him the nature of the emergency, Madhu said he could not disclose it on the phone.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2022 9:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രാത്രി 2 മണിക്ക് തണുത്ത ബിയർ വേണം; 100 ഡയൽ ചെയ്തു; പൊലീസ് എത്തി യുവാവിന് 'സമ്മാനം' കൊടുത്തു