• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; റംസിയുടെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി പൊലീസ്

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; റംസിയുടെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി പൊലീസ്

നടി ലക്ഷ്മി പ്രമോദിൻറെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു

haris, ramsi

haris, ramsi

  • Share this:
    കൊട്ടിയം: വിവാഹ വാഗ്ദനം നൽകി വഞ്ചിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം. കൊട്ടിയം, കണ്ണനല്ലൂർ സിഐമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സൈബർ പോലീസ് അംഗങ്ങളും, രണ്ട് വനിതാ പോലീസുകാരും ഉൾപ്പെടുന്ന ഒമ്പതംഗ സംഘം ആരോപണ വിധേയയായ സീരിയൽ നടിയെ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്തു.

    നടി ലക്ഷ്മി പ്രമോദിൻറെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. യുവതിയെ ഗർഭഛിദ്രത്തിന് കൊച്ചിയിൽ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതി ഹാരിസിൻറെ സഹോദര ഭാര്യയാണ് സീരിയൽ നടി. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് റംസിയുടെ അച്ഛൻ ഹക്കിം പറഞ്ഞു.

    Also Read:  യുവതിയുടെ ആത്മഹത്യ: പത്തുവർഷത്തെ പ്രണയം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കൂട്ടു നിന്നത് സീരിയൽ നടിയെന്ന് സൂചന

    ആത്മഹത്യ പ്രേരണ കുറ്റത്തിൽ മുഖ്യപ്രതി ഹാരിസിൻറെ ബന്ധുക്കളുടെ പങ്കാണ് നിലവിൽ അന്വേഷിക്കുന്നത്. റിമാൻഡിലുള്ള ഹാരിസിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
    Published by:user_49
    First published: