യുവതിയുടെ ആത്മഹത്യ: പത്തുവർഷത്തെ പ്രണയം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കൂട്ടു നിന്നത് സീരിയൽ നടിയെന്ന് സൂചന
Last Updated:
നിശ്ചയിച്ച വിവാഹത്തിൽ നിന്ന് താൻ പിന്മാറിയെന്നും പെൺകുട്ടിയെ കൊണ്ട് ഗർഭച്ഛിദ്രം നടത്തിയിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
കൊല്ലം: പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ വഞ്ചിച്ചക്കപ്പെട്ടപ്പോൾ ജീവനൊടുക്കുകയായിരുന്നു 24കാരി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പിന്നീട് പ്രതിഷേധത്തിനൊടുവിൽ വിവാഹ നിശ്ചയത്തിന് ശേഷം പിന്മാറിയ പളളിമുക്ക് സ്വദേശി ഹാരിസ് അറസ്റ്റിലായി.
നിശ്ചയിച്ച വിവാഹത്തിൽ നിന്ന് താൻ പിന്മാറിയെന്നും പെൺകുട്ടിയെ കൊണ്ട് ഗർഭച്ഛിദ്രം നടത്തിയിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ പൊലീസ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു.
മത്സ്യക്കച്ചവടക്കാരനാണ് റംസിയുടെ പിതാവ്.
You may also like:ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി [NEWS]കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ [NEWS] കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് ശർമയ്ക്ക് ആൺകുഞ്ഞ് പിറന്നു [NEWS]
വർഷങ്ങളായി വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. പെൺകുട്ടിയെ പ്രതി പ്രണയിക്കുകയും ഇരു വീട്ടുകാരും ചേർന്ന് വിവാഹനിശ്ചയം നടത്തുകയും ചെയ്തു. സ്വന്തമായി വർക് ഷോപ്പ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങുകയും ചെയ്തു.
advertisement
പലപ്പോഴായി അല്ലാതെയും പണം വാങ്ങിയിട്ടുണ്ട്. പ്രതിയുടെ സഹോദരഭാര്യയും സീരിയൽ താരവുമായ
ലക്ഷ്മി പ്രമോദിനെയും അറസ്റ്റ് ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പെൺകുട്ടിയെ പലപ്പോഴായി നടി കൊച്ചിയിൽ എത്തിച്ചിരുന്നു. അവിടെനിന്ന് പ്രതി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.
വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ പെൺകുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളിൽ നിന്ന് മൊഴിയെടുത്തു. സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു. അന്വേഷണ റിപ്പോർട്ട് നൽകാൻ കൊട്ടിയം സി.ഐയോട് ആവശ്യപ്പെട്ടെന്നും ഷാഹിദ കമാൽ പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2020 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവതിയുടെ ആത്മഹത്യ: പത്തുവർഷത്തെ പ്രണയം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കൂട്ടു നിന്നത് സീരിയൽ നടിയെന്ന് സൂചന