കാസർഗോഡ്: വൈദ്യുതി പോസ്റ്റിലിടിച്ച് പൊലീസ് ജീപ്പിന് തീപിടിച്ചു. ജീപ്പ് പൂർണമായി കത്തി നശിച്ചു. ഒരാൾക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥനായ ബിജുവിനാണ് പരിക്കേറ്റത്. പുലർച്ചെ നാലരയോടെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
Also Read- വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ
വിദ്യാനഗർ പാറക്കെട്ട റോഡിലെ ഫാമിലി കോളനിക്ക് സമീപമായിരുന്നു സംഭവം. നൈറ്റ് പെട്രോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ് ഐ പ്രശാന്തും സംഘവുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ബിജുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട ജീപ്പ് പോസ്റ്റിലിടിച്ച കത്തുകയായിരുന്നു. അഗ്നിശമനസേനാ യൂണറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.