കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ അറസ്റ്റിൽ
Last Updated:
കേസ് ഡയറി ഹാജരാക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്
പാലക്കാട്: അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ അറസ്റ്റിൽ. പാലക്കാട് കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സക്കീർ ഹുസൈനാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
കോങ്ങാട് സ്വദേശി സുജന്ധന്‍റെ പരാതിയെ തുടർന്നാണ് നടപടി. സുജന്ധന്‍റെ ബന്ധു കൃഷ്ണദാസ് ഒരു വധശ്രമ കേസിലെ പ്രതിയാണ്. കൃഷ്ണ ദാസിന്‍റെ ജാമ്യപേക്ഷ പരിഗണിച്ച കോടതി പൊലീസിനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് ഹാജരാക്കിയാലേ ജാമ്യാപേക്ഷയിൽ തീരുമാനമാകൂ. എന്നാൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസ് തയ്യാറായില്ല.
കേസ് ഡയറി ഹാജരാക്കണമെങ്കിൽ 5000 രൂപ വേണമെന്ന് സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു. ഇക്കാര്യം സുജന്ധൻ വിജിലൻസിനെ അറിയിച്ചു. തുടർന്ന് കോങ്ങാട് പൊലീസ് സ്റ്റേഷന്‍റെ റെസ്റ്റ് റൂമിൽ നിന്നും 5000 രൂപ സക്കീർ ഹുസൈൻ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് അറസ്റ്റു ചെയ്യുകയായിരുന്നു. വിജിലൻസ് ഡി വൈ എസ് പി രാജ് കള്ളിക്കാട് റെയ്ഡിന് നേതൃത്വം നൽകി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 26, 2020 10:33 PM IST


