ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം; ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Last Updated:

ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്

കാസർഗോഡ്: മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ  അഭിഭാഷകനും സിനിമാ താരവുമായ അഡ്വ. പി ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്.
ഇന്നലെയായിരുന്നു ഭാര്യ ഷീനയെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചത്.  ഇതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ അദ്ദേഹത്തിനെതിരെ കൊലവിളി മുഴക്കിയിരുന്നു. ഫത്വ കൗൺസിലും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.
advertisement
സ്പഷ്യൽ മാര്യേജ് ആക്ട് പ്രകാരം ബസുക്കളെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. കല്യാണത്തിൽ പങ്കെടുക്കാൻ സാമൂഹിക രാഷ്ട്രിയ രംഗത്തുള്ളവരും എത്തിയിരുന്നു.
തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട മാതാപിതാക്കളിൽ അഭിമാനിക്കുന്നുവെന്ന് അഭിഭാഷക ദമ്പതിമാരുടെ പെൺമക്കൾ പറഞ്ഞു. 1994 ഒക്ടോബർ ആറിനായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം; ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Next Article
advertisement
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
മുഖ്യമന്ത്രിക്കെതിരായ കൊലവിളി പോസ്റ്റിൽ‌ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം
  • മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം.

  • ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ്‌ കൊലവിളിയാണെന്ന പരാതിയിൽ അഭിഭാഷക ടീന ജോസിനെതിരെയാണ് അന്വേഷണം.

  • ടീന ജോസിനെ 2009ൽ പുറത്താക്കിയതാണെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും സിഎംസി സന്യാസിനികൾ.

View All
advertisement