ചങ്ങനാശ്ശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

Last Updated:

നായയെ കൊന്നതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു

കോട്ടയം: ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐപിസി 429 പ്രകാരം ചങ്ങനാശേരി പോലീസാണ് കേസെടുത്തത്. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ ഇന്നലെ രാവിലെയാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന.നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.
നായയെ കൊന്നതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. അതേസമയം, നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനായി ജഡം തിരുവല്ല വെറ്ററിനറി ലാബിലേക്ക് മാറ്റും.
സംഭവത്തിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നിയമനടപടികളിലേക്ക് കടന്നത്.
advertisement
കഴിഞ്ഞ ദിവസം മൂളക്കുളത്ത് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളൂർ പോലീസ് ആണ് കേസെടുത്തത്. നായകളുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെ നടത്തി തുടർ നടപടി എടുക്കും.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് പന്ത്രണ്ട് തെരുവു നായകളെ ചത്തനിലയിൽ കണ്ടെത്തിയത്. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് തെരുവു നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ‌ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചങ്ങനാശ്ശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement