മഹാരാജാസ് കോളേജിലെ 'ഉയരുന്ന' ബാനർ പോര്; ബാനറുകൾ പോലീസ് അഴിച്ചു നീക്കി

Last Updated:

ബാനറുകൾ സ്വമേധയാ നീക്കില്ലെന്നും പോലീസ് നീക്കിയാൽ അതിനെ തടയില്ലെന്നും വിദ്യാർത്ഥി നേതാക്കൾ വ്യക്തമാക്കിയതോടെ പൊലീസ് കോളേജിലേക്കെത്തി

കൊച്ചി: കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയായി മാറിയിരുന്ന എറണാകുളം മഹാരാജാസ് കോളേജിലെ ബാനറുകൾ നീക്കം ചെയ്തു. പുതിയ കാലത്തിന്റെ ആശയ സംവാദം എന്നും അക്രമ രാഷ്ട്രീയത്തിന്റെ ബദൽ ഫോർമുല എന്നെല്ലാമായിരുന്നു ഇതിനെ സൈബർ ഇടങ്ങൾ വിശേഷിപ്പിച്ചത്. സർഗാത്മകതയുടെ അത്തരം രാഷ്ട്രീയ സംവാദം തൽക്കാലം അവസാനിപ്പിക്കാനായിരുന്നു ചർച്ചയിലെ തീരുമാനം.
അതുകൊണ്ട് പോലീസ് വന്ന് ബാനറുകൾ അഴിച്ച് നീക്കി. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്‌യും മത്സരിച്ച് സ്ഥാപിച്ച ബാനറുകളാണ് പോലീസ് നീക്കിയത്. ഇരു  സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് നടപടി.
കെഎസ്‌യു, എസ്എഫ്ഐ  പ്രവർത്തകർ തമ്മിൽ പറയാനുള്ളത് ബാനറുകളായി ഓരോ ദിവസവും പുറത്തു വന്നതോടെ കോളേജ് ഗേറ്റിനു മുകളിൽ ബാനർ കൊണ്ട് മതിൽ കെട്ടിയ പോലെയായി.  എസ്എഫ്ഐയെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി അവതരിപ്പിച്ച പ്രമേയത്തിന് മറുപടിയായാണ് ആദ്യം  എസ്എഫ്ഐ ബാനർ കെട്ടിയത്. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്..’ ഇതായിരുന്നു ഹൈബിക്കുള്ള എസ്എഫ്ഐയുടെ ആദ്യ ബാനർ മറുപടി.
advertisement
അധികം വൈകാതെ  ചുവന്ന ബാനറിന് മുകളിൽ നീല ബാനർ ഉയർത്തി കെഎസ്​യുക്കാരും മറുപടി നല്‍കി. ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’. പിന്നാലെ എത്തി എസ് എഫ് ഐയുടെ അടുത്ത ബാനര്‍. ‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ..’. 'വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര , ഇന്ദിര ഈസ് ഇന്ത്യ' എന്ന് കെ എസ് ‌യു മറുപടി ബാനര്‍ കെട്ടി.
advertisement
ഇതോടെയാണ് ബാനർ യുദ്ധം സൈബർ ലോകത്തിന്റെ അടക്കം ശ്രദ്ധ നേടിയത്. ഇടത് പ്രൊഫൈലുകളും കോൺഗ്രസ് അനുകൂലികളും എല്ലാം മഹാരാജാസ് കോളേജിലെ ബാനറുകൾ സജീവ ചർച്ചയാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിനിടയായിരുന്നു പോലീസിന്റെ അടിയന്തര ഇടപെടൽ. കോളേജിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലേക്ക് ബാനറുകൾ മാറരുത് എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരു സംഘടന നേതാക്കളെയും വിളിച്ച് വരുത്തിയത്.
തങ്ങൾ ബാനറുകൾ സ്വമേധയാ നീക്കില്ലെന്നും പോലീസ് നീക്കിയാൽ അതിനെ തടയില്ലെന്നും വിദ്യാർത്ഥി നേതാക്കൾ വ്യക്തമാക്കിയതോടെ പൊലീസ് കോളേജിലേക്കെത്തി. തുടർന്ന് വിദ്യാർത്ഥികളുടെ അനുമതിയോടെ ബാനറുകൾ നീക്കി. അഴിച്ചു മാറ്റിയ ബാനറുകൾ പൊലീസ് തന്നെ കൊണ്ടു പോയി.
advertisement
കലാലയങ്ങൾ രാഷ്ട്രീയം പറയാനുള്ളത് തന്നെയാണെന്ന് വിദ്യാർത്ഥികൾ നയം വ്യക്തമാക്കുമ്പോൾ വരും ദിവസങ്ങളിലും ഇനിയും മഹാരാജാസിന്റെ മുന്നിൽ ബാനറുകൾ ഉയർന്നു വരാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഹാരാജാസ് കോളേജിലെ 'ഉയരുന്ന' ബാനർ പോര്; ബാനറുകൾ പോലീസ് അഴിച്ചു നീക്കി
Next Article
advertisement
''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി
''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി
  • സമൂഹത്തെ ഉണര്‍ത്തുക ലക്ഷ്യമെന്ന് ബഹാഉദ്ദീന്‍ നദ്‌വി, മന്ത്രിമാരുടെ അവിഹിതം പ്രസ്താവനയില്‍ ഉറച്ചു.

  • ഉമര്‍ ഫൈസി ശിവപാര്‍വതിയെ അധിക്ഷേപിച്ചയാളാണെന്നും തനിക്കെതിരെ പറയുന്നതെന്നും നദ്‌വി പറഞ്ഞു.

  • ജിഫ്രി തങ്ങള്‍ ബഹാഉദ്ദീന്‍ നദ്‌വിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു, വിവാദം തുടരുന്നു.

View All
advertisement