advertisement

വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച മോഷ്ടാവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു

Last Updated:

സംഘത്തിലെ ഒരാളെ പിടികൂടിയപ്പോൾ മറ്റൊരാൾ കാടിനുള്ളിലേക്ക് ഓടിക്കയറി.

കണ്ണൂർ: വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ അശ്വിനാണ് പാമ്പു കടിയേറ്റത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
വഴിയാത്രക്കാരിയുടെ മൂന്നു പവന്റെ സ്വർണം ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഘത്തെ കീഴല്ലൂരിൽ നിന്ന് പിടികൂടിയത്. സംഘത്തിലെ ഒരാളെ പിടികൂടിയപ്പോൾ മറ്റൊരാൾ കാടിനുള്ളിലേക്ക് ഓടിക്കയറി.
ഇയാളെ പിടികൂടുന്നതിനായി നടത്തിയ തെരച്ചിലിലാണ് പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കണ്ണബർ എകെജി ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച മോഷ്ടാവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement