തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ക്യാമറ കരാർ കിട്ടുമെന്ന് പ്രസാഡിയോയും ട്രോയ്സും നേരത്തേ അറിഞ്ഞു. 2020ലാണ് കരാർ നൽകിയത്. എന്നാൽ ഇതിന് മുൻപ് തന്നെ ട്രയൽ നടത്തിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
എഐ ക്യാമറ പദ്ധതി വിവരങ്ങൾ എല്ലാം ഉപകരാറെടുത്ത പ്രസാദിയോ മുൻകൂട്ടി അറിഞ്ഞിരുന്നു. കെൽട്രോൺ എസ്ആർഐടി യുമായി കരാർ ഒപ്പിടും മുൻപ് ഉപകരാർ എടുക്കാൻ പ്രസാഡിയോ സജ്ജമായിരുന്നു. 2020 സെപ്‌റ്റംബർ 12നാണ് പ്രസാഡിയോ ഉപകരാറിൽ ഒപ്പിടുന്നത്.
കരാർ കിട്ടുന്നതിന് മുമ്പ് തന്നെ ട്രോയിസ് കമ്പനി ട്രയൽ തുടങ്ങി. 2018 മുതൽ തന്നെ ട്രോയ്സ് കമ്പനി ക്യാമറ സ്ഥാപിച്ചതിന് തെളിവുകൾ പുറത്തുവന്നു. പ്രസാഡിയോ മുൻപരിചയം ഇല്ലാത്ത കമ്പിനി. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവിന് ബന്ധം ഉണ്ടെന്ന ആരോപണമുള്ള കമ്പനിയാണ് പ്രസാഡിയോ.
പ്രസാദിയോയും പ്രകാശ് ബാബുവും തമ്മിലുള്ള സാമ്പത്തിക ഇടപാട് വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Artificial intelligence