രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം ഒഴിവാക്കി
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദർശനം ഒഴിവാക്കി. ഈ മാസം 19 നു രാഷ്‌ട്രപതി ദർശനത്തിനായി എത്തുമെന്ന തരത്തിലാണ് ഒരുക്കങ്ങൾ നടത്തിയിരുന്നത്. സന്ദര്‍ശനത്തോടനുബന്ധിച്ച് 18നും 19നും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിരുന്നു.എന്നാൽ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു.ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത് .
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം ഒഴിവാക്കിയ വിവരം പോലീസാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചത്.എന്നാൽ ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർണമാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തിൽ രാഷ്ട്രപതി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കുമെന്നും 19 വരെ പൂജ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
May 10, 2025 8:52 AM IST