'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; മുസ്ലീം ലീഗിനെതിരെ വർഗീയ പരാമർശവുമായി പി സരിൻ

Last Updated:

എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും സരിൻ

News18
News18
മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി സിപിഎം സഹയാത്രികൻ പി സരിൻ. ജനിച്ചമതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്ക് ഉള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്ന് പി സരിൻ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പാമർശം
മലപ്പുറം ജില്ലയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ സെക്യുലർ രാഷ്ട്രീയത്തിൻ്റെ മുഖം പോലും തച്ചുടച്ച്കൊണ്ട് ലീഗ് ചെൽപ്പടിക്ക് നിർത്തുന്നു.കേരളത്തിൽ മുസ്ലീം ലീഗ് യുഡിഎഫിനൊപ്പമാണ്. ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ഭാഗവും. തിരുവേഗപ്പുറയിലെ ലീഗുകാർക്ക് മതഭ്രാന്താണ്.എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും സരിൻ പറഞ്ഞു
ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണ്.മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്നാണ് പ്രചരിപ്പിക്കുന്നത് . അതൊടെ ബിജെപി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുന്നു .ബിജെപികാർക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; മുസ്ലീം ലീഗിനെതിരെ വർഗീയ പരാമർശവുമായി പി സരിൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement