സിപിഎം നേതാവിന്റെ കൊല: മുഖ്യപ്രതി പിടിയിൽ
Last Updated:
കൊല്ലം: കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. സിപിഎം എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി പവിത്രേശ്വരം സ്വദേശി ദേവദത്തനെ കൊലപ്പെടുത്തിയ മാറനാട് സുനിൽ ആണ് പിടിയിലായത്.
കൊലക്ക് പിന്നിൽ വ്യാജ മദ്യമാഫിയ ആണെന്നാണ് സംശയം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് കൊലപാതകം നടന്നത്. ഏറെ നാളായി ഇവിടെ തർക്കങ്ങൾ നിലനിൽക്കുന്നു. ഇതിന്റെ ഭാഗമായാണ് ഉച്ചയോടെ സംഘർഷം ഉണ്ടായതും കൊലപാതകത്തിലേക്ക് കലാശിച്ചതും. പുത്തൂർ സ്വദേശി സുനിൽ കുമാറിനെ എഴുകോൺ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ദേവദത്തന്‍. തെരെഞ്ഞെടുപ്പിന്റെ സ്‌ളിപ്പ് വിതരണം നടക്കുന്നതിനിടെ ദേവദത്തനെ സുനില്‍ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 30, 2018 10:17 AM IST







