വിദ്യാർത്ഥികളോട് മര്യാദ വിട്ടാൽ ബസ്സുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കും; നടപടി നിർദേശിച്ച് ബാലാവകാശ കമ്മീഷൻ

Last Updated:

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്.

മലപ്പുറം: വിദ്യാർത്ഥികളോട് മര്യാദ വിട്ട് പെരുമാറുന്ന ബസ് ജീവനക്കാരുടെ ലൈസൻസും ബസ്സിന്റെ പെർമിറ്റും റദ്ദാക്കണമെന്ന നിർദേശവുമായി ബാലവകാശ കമ്മീഷൻ (Commission for Protection of Child Rights)ഉത്തരവ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി.
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. വിദ്യാർഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശങ്ങളുടെ ലംഘനവുമാണ്.
കുട്ടികളോടുള്ള കടുത്ത വിവേചനം ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കമ്മീഷൻ വിലയിരുത്തി. ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കമ്മീഷൻ നിർദേശം നൽകി.
advertisement
ഇടുക്കിയിലെ ടോം ജോസഫ് നൽകിയ ഹർജിയിലാണ് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്നു, ബസിൽ ജീവനക്കാർ അപമര്യാദയായി പെരുമാറുന്നു, പരീക്ഷകൾക്ക് സമയത്തിന് എത്താൻ കഴിയുന്നില്ല തുടങ്ങിയ പരാതികളായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.
വനിതാ ദിനത്തില്‍ വനിതകള്‍ക്ക് കൊച്ചി മെട്രോയില്‍ വമ്പന്‍ ഇളവ്; സ്റ്റേഷനുകളില്‍ നിന്ന് സൗജന്യ യാത്ര
അന്താരാഷ്ട്ര വനിത ദിനമായ(International Women's Day) മാര്‍ച്ച് 8 ന് കൊച്ചി മെട്രോയില്‍(Kochi Metro) വനിതകള്‍ക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളില്‍ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേദിവസം 10 പ്രധാന സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരായി വനിതകളായിരിക്കും പ്രവര്‍ത്തിക്കുക. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ ആകര്‍ഷകമായ മല്‍സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കും.
advertisement
മഹാ ശിവരാത്രി പ്രമാണിച്ചും കൊച്ചി മെട്രോ സ്‌പെഷ്യല്‍ ട്രയിന്‍ സര്‍വീസ് നടത്തും. ചെവ്വാഴ്ച (മാര്‍ച്ച് 1 )  രാത്രിയും ബുധനാഴ്ച (മാര്‍ച്ച് 2) വെളുപ്പിനുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിക്ക് ആലുവയിലേക്ക് പ്രത്യേക സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 മുതൽ പേട്ടയിലേക്കുള്ള സര്‍വീസ് ആലുവ സ്റ്റേഷനില്‍ നിന്ന്  ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍ നിന്ന് പേട്ടയ്ക്ക് ട്രയിന്‍ സര്‍വീസ് ഉണ്ടാകും. ആലുവ മെട്രേസ്റ്റേഷന് തൊട്ടടടുത്തുള്ള  മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തുന്നത് .
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യാർത്ഥികളോട് മര്യാദ വിട്ടാൽ ബസ്സുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കും; നടപടി നിർദേശിച്ച് ബാലാവകാശ കമ്മീഷൻ
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement