ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിന്റെ അര്‍ഥം വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ല; എ.എന്‍ ഷംസീര്‍
- Published by:Arun krishna
- news18-malayalam
Last Updated:
ആധുനിക ഇന്ത്യയില്‍ ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. ശാസ്ത്ര പ്രചരണം ഒരിക്കലും ഒരു മതവിശ്വാസത്തെ തള്ളലല്ലെന്നും ഷംസീര്‍ പറഞ്ഞു.
ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിന്റെ അര്‍ഥം വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആധുനിക ഇന്ത്യയില്‍ ശാസ്ത്രത്തെ പ്രചരിപ്പിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. ശാസ്ത്ര പ്രചരണം ഒരിക്കലും ഒരു മതവിശ്വാസത്തെ തള്ളലല്ലെന്നും ഷംസീര്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സ്പീക്കറുടെ പ്രതികരണം.
ശാസ്ത്രം സത്യമാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെയും ശാസ്ത്രത്തേയും ബോധപൂര്‍വം നമ്മള്‍ പ്രചരിപ്പിക്കേണ്ടിരിയിക്കുന്നു . അതോടൊപ്പം ശക്തനായ മതനിരപേക്ഷവാദി ആവുക എന്നുള്ളതാണ് ആധുനികകാല ഇന്ത്യയിലും കേരളത്തിലും എടുക്കേണ്ട പ്രതിജ്ഞയെന്നും ഷംസീര്‍ പറഞ്ഞു.
ഇന്ത്യ എന്ന രാജ്യം സെക്കുലറാണ്. സെക്കുലര്‍ എന്ന വാക്കിന് അര്‍ഥം മതനിരാസം എന്നല്ല, മതനിരപേക്ഷത എന്നാണ്. അതിനര്‍ഥം രാഷ്ട്രത്തിന് മതമില്ലെന്നാണ്. എന്നാല്‍ രാഷ്ട്രത്തിലെ പൗരന്‍മാര്‍ക്ക് മതമാകാം. നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തില്‍ വിശ്വസിക്കാം, മതം പ്രചരിപ്പിക്കാം. അതാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. എന്നാല്‍ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. അതിനുള്ള സംഘടിതമായ നീക്കം നടക്കുമ്പോള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടത് മതവിശ്വാസിയുടെയും രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയും ഉത്തരവാദിത്വമാണെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
August 03, 2023 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിന്റെ അര്‍ഥം വിശ്വാസത്തെ തള്ളിപ്പറയുക എന്നല്ല; എ.എന്‍ ഷംസീര്‍