advertisement

ക്ഷേത്രവും വിശ്വാസവും ഭക്തിയും മിത്തുകളല്ല; സനാതന ധർമ വിശ്വാസികളോട് ഷംസീര്‍ മാപ്പു ചോദിക്കണമെന്ന് തന്ത്രി സമാജം

Last Updated:

ഭരണഘടനാ സ്ഥാനത്തിരുന്നു കൊണ്ട് ഒരു വിഭാഗത്തിന്റെ വിശ്വാസ സങ്കൽപ്പങ്ങളെ തിരഞ്ഞ് പിടിച്ച് അടച്ചാക്ഷേപിക്കുന്നത് തീർത്തും അപലപനീയമാണെന്ന് തന്ത്രി സമാജം പറഞ്ഞു

സ്പീക്കർ എ എൻ ഷംസീറിന്‍റെ ഗണപതി പരാമർശത്തില്‍ പ്രതിഷേധവുമായി അഖില കേരള തന്ത്രി സമാജം.ഭാരതീയ സംസ്കൃതിയും മൂല്യങ്ങളും ഹിന്ദു ദൈവങ്ങളും പുരാണങ്ങളുമെല്ലാം വെറും മിത്തുകൾ മാത്രമാണെന്നുള്ള കേരള സ്പീക്കർ  എ. എൻ ഷംസീറിന്റെ പ്രസ്താവനയും അതിനെ ന്യായീകരിച്ച് കൊണ്ട് പിന്നീട് അദ്ദേഹത്തിന്റെ പ്രസ്ഥാനം നടത്തി വരുന്ന പ്രസ്താവനകളും സനാതന ധർമ്മത്തിലെ വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ വലിയ തോതിൽ വ്രണപ്പെടുത്തുന്നവയാണെന്ന് തന്ത്രി സമാജം  വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.
ക്ഷേത്രവും വിശ്വാസവും ഭക്തിയും ഈ നാട്ടിലെ ലക്ഷോപലക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ ആശയും അത്താണിയുമാണ്. ശിവനും, വിഷ്ണുവും, ഗണപതിയും, അയ്യപ്പനും, ഭഗവതിയും എന്നിങ്ങിനെ ഓരോ ദുഖത്തിലും അവനെ കരകയറ്റാൻ ഭക്തൻ വിളിച്ചാശ്രയിക്കുന്ന ഒരു മൂർത്തികളും കേവലം കെട്ടുകഥകളല്ല എന്ന് ഓരോ ഭക്തനും ഉറച്ച് വിശ്വസിക്കുന്നു. അത്തരം വിശ്വാസ പ്രമാണങ്ങളാണ് അവരുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. നിങ്ങൾക്ക് ഈശ്വരനിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.
advertisement
എന്നാൽ ഭരണഘടനാ സ്ഥാനത്തിരുന്നു കൊണ്ട് ഒരു വിഭാഗത്തിന്റെ വിശ്വാസ സങ്കൽപ്പങ്ങളെ തിരഞ്ഞ് പിടിച്ച് അടച്ചാക്ഷേപിക്കുന്നത് തീർത്തും അപലപനീയമാണ്. കേരള സ്പീക്കർ ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ അപഹസിക്കുന്ന വിധം നടത്തിയ പരാമർശത്തിൽ അഖില കേരള തന്ത്രി സമാജം ശക്തമായി പ്രതിഷേധിക്കുന്നു. സ്പീക്കർ എന്ന പദവിയിൽ ഇരിക്കെ ഇത്തരം പ്രസ്താവനകളിൽ ഒരു മത സമൂഹത്തെ മാത്രം അടച്ചാക്ഷേപിക്കുന്നത് നാടിന്റെ തന്നെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നും ചൂണ്ടിക്കാട്ടുന്നു.
വിവാദ പരാമർശം പിൻവലിച്ച് സനാതന ധർമ വിശ്വാസികളോട്  എ. എൻ. ഷംസീർ ക്ഷമ ചോദിക്കണം എന്ന് അഖില കേരള തന്ത്രി സമാജം ആവശ്യപ്പെടുന്നു. അദ്ദേഹത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ അദ്ദേഹത്തിന്റെ പ്രസ്ഥാനം നിരന്തരമായി സനാതന വിശ്വാസികളെ അപകീർത്തിപ്പെടുത്തുന്നത് ദുഖകരവും അപലപനീയവുമാണ്. ഒരു വിഭാഗത്തിന്റെ മത വിശ്വാസങ്ങളെ ഇത്തരത്തിൽ നിരന്തരം അപകീർത്തിപ്പെടുത്തുന്നു എന്നത് ഒരു ബഹുസ്വര സമൂഹത്തിൽ ഭൂഷണമല്ല.
advertisement
സർക്കാർ ഭരണത്തിൽ വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴീലുളള ആയിരക്കണക്കിന് ഗണപതി ക്ഷേത്രങ്ങളിലെ ഭക്തജനങ്ങളുടെ വികാരം മാനിച്ച് സംസ്ഥാന സർക്കാർ നിശ്ചയമായും ഇതിന് ഒരു സമാധാനം നല്കണം എന്നും അഖില കേരള തന്ത്രി സമാജം ആവശ്യപ്പെടുന്നു.
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം വില കുറഞ്ഞ പ്രസ്താവനകളുടെ പേരിൽ വർഗ്ഗീയ ചേരിതിരിവിലേക്ക് വിശ്വാസി സമൂഹം തിരിയരുത് എന്നും, ഭാരതത്തിന്റെ ബഹുസ്വരതയ്ക്ക് കോട്ടം തട്ടാതെ ക്ഷേത്ര വിശ്വാസങ്ങളെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നും വിശ്വാസി സമൂഹത്തോട് വിനയപുരസരം അഭ്യർത്ഥിക്കുന്നുവെന്നും അഖില കേരള തന്ത്രി സമാജം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേത്രവും വിശ്വാസവും ഭക്തിയും മിത്തുകളല്ല; സനാതന ധർമ വിശ്വാസികളോട് ഷംസീര്‍ മാപ്പു ചോദിക്കണമെന്ന് തന്ത്രി സമാജം
Next Article
advertisement
'എന്തൊരു പച്ചക്കള്ളമാണ്' ; മണിയൻപിള്ള രാജുവിന്റെ കാറപകടത്തിൽ യുവാക്കൾക്കെതിരെ മാധവ് സുരേഷ്
'എന്തൊരു പച്ചക്കള്ളമാണ്' ; മണിയൻപിള്ള രാജുവിന്റെ കാറപകടത്തിൽ യുവാക്കൾക്കെതിരെ മാധവ് സുരേഷ്
  • മണിയൻപിള്ള രാജുവിന്റെ കാറപകടത്തിൽ യുവാക്കൾ പച്ചക്കള്ളം പറഞ്ഞുവെന്നു മാധവ് സുരേഷ് ആരോപിച്ചു

  • സിസിടിവി ദൃശ്യങ്ങൾ പ്രകാരം ബൈക്ക് അമിതവേഗത്തിൽ കാറിൽ ഇടിച്ചുവെന്നു മാധവ് സുരേഷ് വ്യക്തമാക്കി

  • യുവാക്കൾ നടനെ കുടുക്കാൻ ശ്രമിച്ചുവോ എന്ന ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ തുടക്കം കാണുന്നു

View All
advertisement