കോഴിക്കോട്: അക്രമികള്‍ക്ക് പോലും മാപ്പ് നല്കിയ ചരിത്രമാണ് ഇസ്ലാമിന്റെതെന്ന് (Islam)കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍(Kanthapuram A. P. Aboobacker Musliyar).മുസ്ലിംകള്ക്ക് നേരെ പലഭാഗത്ത് നിന്നും പീഡനമുണ്ടാവുന്നുണ്ട്. എന്നാല്‍ അക്രമം നടത്തുകയെന്നത് ഇസ്ലാമിന്റെ വഴിയല്ല. ഖുര്‍ആന്‍ ആരെയും കൊല്ലാം പഠിപ്പിച്ചിട്ടില്ല. അങ്ങിനെയുണ്ടെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
അവരോട് സംവാദം നടത്താന്‍ തയ്യാറാണ്. മക്കാ വിജയം നേടിയ ശേഷം ശത്രുക്കളോട് മാപ്പ് നല്‍കിയതാണ് പ്രവാചക ചരിത്രം. ഇത് മറന്നുപോകരുതെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്സ് പള്ളിയില്‍ വെള്ളിയാഴ്ച്ച ജുമുഅ നിസ്കാരത്തിന് ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു കാന്തപുരം.
ഇസ്ലാമില്‍ ഏറെ ചരിത്ര പ്രധാന്യമുള്ള യുദ്ധമാണ് ബദര്‍. പ്രവാചകനെതിരെ കടുത്ത ആക്രണമുണ്ടായപ്പോള്‍ മാത്രമാണ് ആ യുദ്ധമുണ്ടായത്. എന്നാല്‍ അവസാനം മുസ്ലിംകള് മക്കാവിജയം നേടിയപ്പോള്‍ അത്രയും കാലം ആക്രമിച്ചവര്‍ക്ക് മാപ്പ് നല്‍കുകയാണ് ചെയ്തത്.- കാന്തപുരം പറഞ്ഞു.
പാലക്കാട് ആര്.എസ്.എസ് പോപ്പുലർ ഫ്രണ്ട് സംഘര്‍ഷം നേരിട്ട് പരാമര്‍ശിക്കാതെയാണ് കാന്തപുരത്തിന്റെ പ്രസംഗം. വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നിലപാടുമായി സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി രംഗത്തുവന്നിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ രണ്ടു വര്‍ഷം താന്‍ കാംപെയിന് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ മുസ്ലിംകള്ക്കെതിരെ അക്രമം നടക്കുകയാണെന്നും അതിനെതിരെ ആയുധമെടുത്ത് പ്രതിരോധിക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇതിനെതിരെ കൂടിയാണ് കാന്തപുരത്തിന്റെ പ്രസംഗം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.