പത്തനംതിട്ടയിൽ പേപ്പട്ടി വീട്ടുവളപ്പിൽ; വീട്ടുകാർ വീട്ടു തടങ്കലിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായയാണ് വീട്ടിലേക്ക് ഓടിക്കയറിയത്.
പത്തനംതിട്ട: ഓമല്ലൂരിൽ പേ ലക്ഷണമുള്ള പട്ടി വീട്ടിൽ കയറി. ഇന്ന് രാവിലെ 8 മണിയോടെയാണ് ഓമല്ലൂരില്‍ കുരിശ് ജംഗ്ഷനിലുള്ള വീട്ടില്‍ പേവിഷ ബാധ ലക്ഷണങ്ങളോട് കൂടിയ നായ ഓടി കയറിയത്. ഓമല്ലൂർ സ്വദേശി തുളസി വിജയന്‍റെ വീട്ടിലാണ് പട്ടി കയറിയത്.
പിന്നലെ വീടിന്‍റെ ഗേറ്റ് പൂട്ടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായയെ പിടികൂടിയത്.
നായയെ വല വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് കുത്തി വെച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മറ്റും. 10 ദിവസം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
advertisement
അതേസമയം ഇടുക്കി കുമളിയിൽ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വലിയകണ്ടം, രണ്ടാം മൈൽ, ഒന്നാം മൈൽ എന്നിവിടങ്ങളിൽ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതിനിടെ പാലക്കാട് മേലാമുറിയിൽ പേ വിഷബാധയേറ്റ പശു ചത്തു. കഴിഞ്ഞ ദിവസമാണ് പേ വിഷബാധയേറ്റ ലക്ഷണങ്ങൾ പശു കാട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2022 12:07 PM IST