കൊച്ചി: പൗരത്വ നിയമ ഭേദഗതി വഴി പാകിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇന്ത്യയിലെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് അയ്യപ്പ ധര്മ്മ സേന അധ്യക്ഷൻ രാഹുല് ഈശ്വര്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള മുസ്ലീംകളുടെ പേടി മാറ്റാൻ അയ്യപ്പ ധര്മ്മ സേന ഈ മാസം പത്തിന് തീയതി നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധര്മ്മ സേന പദ്ധതിയിട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും, ഒരു വിഭാഗത്തെ മാത്രം പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാക് ഹിന്ദുവിനേക്കാള് വലുത് ഇന്ത്യന് മുസ്ലിമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
തിരുവാഭരണം ഒരു തവണ കൈവിട്ടുപോയാല് പിന്നീട് തിരിച്ച് കിട്ടില്ലെന്നും, അതുകൊണ്ടുതന്നെ പന്തളം കൊട്ടാരത്തിലെ ഇരുവിഭാഗങ്ങളും യോജിപ്പിലെത്തണമെന്നും രാഹുല് ഈശ്വര് പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.