കൽപറ്റ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച വയനാടിന് നന്ദി അറിയിച്ച് കോൺഗ്രസ് അധ്യക്ഷനും വയനാടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധി നന്ദി അറിയിച്ചത്. ട്വിറ്ററിലെ കുറിപ്പ് ഇങ്ങനെ,
വയനാട്ടിലെ ജനങ്ങൾ സ്നേഹവും വാത്സല്യവും കൊണ്ട് തന്നെ മൂടിയിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ഉഷ്മളമായ സ്വാഗതത്തിനും നന്ദി.
ഞങ്ങളുടെ റോഡ് ഷോയ്ക്കിടയിൽ പരുക്കേറ്റ മാധ്യമപ്രവർത്തകർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു.
I am overwhelmed by the love and affection of the people of Wayanad in Kerala, where I filed my nomination today for the Lok Sabha. Thank you for your support & warm welcome!
I also want to wish the journalists injured in a mishap during our road show a speedy recovery. pic.twitter.com/MLDAAdeNcc
രാഹുൽ ഗാന്ധി നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു തൊട്ടു പിന്നാലെ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. വയനാടിനെ രാഹുൽ കൈവിടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്വീറ്റ്.
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ,
"എന്‍റെ സഹോദരൻ, എന്‍റെ സത്യസന്ധനായ സുഹൃത്ത്, എനിക്കിതു വരെ അറിയാവുന്നവരിൽ ഏറ്റവും ധൈര്യമുള്ളവൻ. വയനാട് രാഹുലിനെ നോക്കിക്കോണേ, വയനാടിനെ രാഹുൽ കൈവിടില്ല"
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.