കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കാൻ രാഹുൽഗാന്ധി മുൻകൈയെടുക്കണം: കെ സുരേന്ദ്രൻ
- Published by:Naseeba TC
- news18-malayalam
Last Updated:
വിഡി സതീശൻ ഉൾപ്പെടെയുള്ളവർ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നല്ലേ സുധാകരൻ പറഞ്ഞതെന്നും സുരേന്ദ്രൻ
കോഴിക്കോട്: രാമായണത്തെ ദുർവ്യാഖ്യാനം ചെയ്തും തെക്കൻ കേരളത്തെ അപമാനിച്ചുമുള്ള കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രൻ. കെ.സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിയായ രാഹുൽഗാന്ധി കേരളത്തെ അപമാനിക്കുന്നത് കണ്ട് നിൽക്കുന്നത് ശരിയല്ല. തിരുവനന്തപുരത്തു നിന്നുള്ള എപി ശശി തരൂർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. വിഡി സതീശൻ ഉൾപ്പെടെയുള്ളവർ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നല്ലേ സുധാകരൻ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
തെക്കൻ കേരളത്തിലുള്ള കോൺഗ്രസ് നേതാക്കളോടുള്ള കെറുവ് ജനങ്ങളുടെ മേൽ കെട്ടിവെച്ചത് ശരിയായില്ല.അനാവശ്യമായ കാര്യം അനവസരത്തിൽ പറഞ്ഞ് വിവാദം ഉണ്ടാക്കുകയാണ് കെപിസിസി അദ്ധ്യക്ഷൻ ചെയ്യുന്നത്. തൃശ്ശൂരിന് അപ്പുറത്തുള്ളയാളുകൾ കൊള്ളരുതാത്തവരെന്ന് പറഞ്ഞിരിക്കുന്നത് വേദനാജനകവും പ്രതിഷേധാർഹവുമാണ്. സുധാകരന് ചരിത്രബോധം പൂർണമായും നഷ്ടപ്പെട്ടുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഐക്യകേരള സന്ദേശം ഉയർത്തിയവരെ അപമാനിക്കുന്ന പ്രസ്താവനയാണിത്. കേരളത്തെ കേരളമാക്കി മാറ്റിയ എല്ലാ നവോത്ഥാന നായകൻമാർക്കും ജന്മം നൽകിയ നാടിനെയാണ് അപമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും തിരുവിതാംകൂറിൽ പോയി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഞങ്ങൾക്കെല്ലാം ആ നാട്ടുകാരുടെ സ്നേഹം ധാരാളം അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. പദ്മനാഭസ്വാമിയുടെയും അയ്യപ്പസ്വാമിയുടേയും നാടാണ് തെക്കൻ കേരളം. ടിപ്പുവിന്റെ പടയോട്ടം തടഞ്ഞ വൈക്കം പദ്മാനഭ പിള്ളയുടെ നാടാണ് തിരുവിതാംകൂറെന്ന് സുധാകരൻ മനസിലാക്കണം.
advertisement
അച്ചടക്ക നടപടിക്ക് വിധേയനായ ആൾക്ക് താത്പര്യം ഇല്ലാത്ത കാലത്തോളം അത് പുറത്തു പറയുന്നത് ബിജെപിയുടെ രീതിയല്ലെന്ന് സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയ ചോദ്യത്തോട് പ്രതികരിക്കവെ ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
അവഗണിക്കപ്പെടുന്നെന്ന് നിങ്ങൾ പറയുന്ന നേതാക്കളെല്ലാം വക്താക്കളായത് തന്റെ ടേമിലാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. 2020ന് മുമ്പ് ആറോ എഴോ പേർ മാത്രമായിരുന്നു ബിജെപിക്ക് വേണ്ടി ചാനലിൽ ചർച്ചകൾക്ക് പോകാനുണ്ടായിരുന്നത്. എന്നാൽ ഇന്ന് 35 ഓളം പാനലിസ്റ്റുകൾ ബിജെപിക്കുണ്ട്. പുതിയ തലമുറയ്ക്ക് കൂടുതൽ അവസരം നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2022 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കാൻ രാഹുൽഗാന്ധി മുൻകൈയെടുക്കണം: കെ സുരേന്ദ്രൻ