വെള്ളപൂശാൻ നടക്കുന്ന പ്രചാരണങ്ങൾ അപമാനകരമായ നിലപാട്; രാഹുൽ എംഎൽ‌എ സ്ഥാനം രാജിവക്കണമെന്ന് എഐവൈഎഫ്

Last Updated:

പത്തനംതിട്ടയിലെ തന്നെ സിപിഐ വനിതാ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റ് രാഹുലിനെ പിന്തുണയ്ക്കുന്ന തരത്തിൽ കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനിടെയാണ് ഈ ആവശ്യം

എഐവൈഎഫ് പത്തനംതിട്ട
എഐവൈഎഫ് പത്തനംതിട്ട
പത്തനംതിട്ട: പീഡന ആരോപണങ്ങളിൽ തുടരെ ആക്ഷേപ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണമെന്ന് എഐവൈഎഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി എസ് അഖിൽ. പത്തനംതിട്ടയിലെ തന്നെ സിപിഐ വനിതാ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റ് രാഹുലിനെ പിന്തുണയ്ക്കുന്ന തരത്തിൽ കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനിടെയാണ് ഈ ആവശ്യം.
സ്ത്രീകളുടെ മാനവും അന്തസ്സും സംരക്ഷിക്കാൻ നിയുക്തനായ നിയമസഭാ അംഗം തന്നെ സ്ത്രീകളെ ചൂഷണം ചെയ്തുവെന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്. നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ് വെളിപ്പെടുത്തിയ ആരോപണങ്ങൾ ജനപ്രതിനിധിയായ യുവ നേതാവ് തന്നെ ലൈംഗിക താൽപര്യത്തോടെ ഹോട്ടലിലേക്ക് ക്ഷണിച്ചതും നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതുമെന്നത് ഏറെ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ, നിരവധി സ്ത്രീകളോടും പാർട്ടി നേതാക്കളുടെ ഭാര്യമാരോടും മക്കളോടും സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നാരോപണങ്ങളും പുറത്തു വന്നിട്ടുണ്ട്. തനിക്ക് സംഭവിച്ച മോശം അനുഭവം പിതൃതുല്യനായി കണ്ട കോൺഗ്രസ് നേതാവിനോടു പങ്കുവെച്ചിരുന്നുവെന്ന നടിയുടെ വെളിപ്പെടുത്തലും ഏറെ ഗൗരവമുള്ളതാണ്. പരാതി ലഭിച്ച അവസരത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ യുവ നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വം, കൂടുതൽ വെളിപ്പെടുത്തലുകൾ വന്നപ്പോൾ മാത്രമാണ് പ്രതികരിക്കാൻ നിർബന്ധിതരായത്. സ്ത്രീകളുടെ സുരക്ഷയെ അപമാനിക്കുന്ന ഇത്തരം സദാചാരവിരുദ്ധ സമീപനങ്ങൾക്കെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെടുന്നു.
advertisement
സ്ത്രീ പീഡന ആരോപണങ്ങളിൽ തുടരെ ആക്ഷേപ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കണം. അദ്ദേഹത്തെ വെള്ളപൂശാൻ നേരിട്ടോ പരോക്ഷമായോ നടക്കുന്ന പ്രചാരണങ്ങൾ സ്ത്രീത്വത്തിനെതിരെയുള്ള അപമാനകരമായ നിലപാടാണ്. ഇത്തരം പ്രവണതകളെ നിശിതമായി വിമർശിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സ്ത്രീ വിരുദ്ധ കോൺഗ്രസ് നേതൃത്വത്തിനെതിരെ ജനാധിപത്യ സമൂഹത്തെ മുന്നോട്ടു കൊണ്ടുവരുമെന്നും എഐവൈഎഫ് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്നെ ഇരയാക്കാനും ഒരു ചാനല്‍ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെള്ളപൂശാൻ നടക്കുന്ന പ്രചാരണങ്ങൾ അപമാനകരമായ നിലപാട്; രാഹുൽ എംഎൽ‌എ സ്ഥാനം രാജിവക്കണമെന്ന് എഐവൈഎഫ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement