രാഹുല്‍ മാങ്കൂട്ടത്തിൽ‌ എംഎല്‍എ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കും

Last Updated:

നേരത്തേ തന്നെ ഹൈക്കോടതിയിലെ ഒരു പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായി രാഹുല്‍ കൂടിയാലോചന നടത്തിയിരുന്നു

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി എന്ന കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. സെഷന്‍സ് കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
കേസ് ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു രാഹുലും കൂട്ടരും ആലോചിച്ചത്. എന്നാല്‍, സുപ്രീംകോടതിയുടെ പ്രത്യേക പരാമര്‍ശം കാരണമാണ് ആ തീരുമാനം മാറ്റിയത്.. കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ നേരിട്ട് പരിഗണിച്ച് ജാമ്യം അനുവദിക്കുന്നത് ശരിയല്ല എന്നായിരുന്നു നേരത്തെ സുപ്രീംകോടതി പരാമര്‍ശിച്ചത്. ഇതിനുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ആദ്യം സെഷന്‍സ് കോടതികള്‍ പരിഗണക്കണം എന്ന് ഹൈക്കോടതി നിലപാടെടുത്തത്. ഈ സാചര്യത്തിലാണ് രാഹുലിന് മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കേണ്ടിവന്നത്.
ഇതും വായിക്കുക: ഉമ്മൻചാണ്ടി ടിക്ക് ചെയ്ത അഖിലിനെ വെട്ടിയത് ഷാഫിയോ? രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ ചർച്ചയാവുന്ന പോസ്റ്റ്
നേരത്തേ തന്നെ ഹൈക്കോടതിയിലെ ഒരു പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായി രാഹുല്‍ കൂടിയാലോചന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ കാര്യങ്ങളും പൂർത്തിയായതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് രാഹുൽ.
advertisement
അതേസമയം, ഒളിവിൽ കഴിയുന്ന രാഹുലിനെ എത്രയുംവേഗം അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
Summary: Rahul Mamkootathil to approach the High Court for anticipatory bail. Rahul Mamkootathil's anticipatory bail plea was rejected by the Thiruvananthapuram District Principal Sessions Court on Thursday in the case where he is accused of sexually abusing a young woman, making her pregnant, and forcibly having her undergo an abortion. Rahul is approaching the High Court following the setback he faced at the Sessions Court.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുല്‍ മാങ്കൂട്ടത്തിൽ‌ എംഎല്‍എ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement