'അൻവറേ കണ്ടത് തെറ്റെന്ന് നേതൃത്വം പറഞ്ഞെങ്കിൽ സമ്മതിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിൽ

Last Updated:

ശനിയാഴ്ച അർദ്ധരാത്രിയിലാണ് പിവി അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തിയത്

 രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
പിവി അൻവറിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ടത് തെറ്റെന്ന് നേതൃത്വം പറഞ്ഞെങ്കിൽ സമ്മതിക്കുന്നതായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി പറയുന്നത് അംഗീകരിക്കും. പാർട്ടിക്കെതിരെ ഇഗോയില്ല. പാർട്ടി തെറ്റെന്നു പറഞ്ഞാൽ തെറ്റാണെന്നും നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തൽ പറഞ്ഞു.
തന്നെക്കാൾ പരിണിതപ്രജ്ഞരായ ആളുകളാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നത്. പാർട്ടി പറയുന്നതെന്തോ അതാണ് ശരിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് അൻവറിന്റെ ഒതായിയിലെ വീട്ടിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എത്തി കൂടിക്കാഴ്ച നടത്തിയത്.സതീശൻ്റെ യു ഡി എഫിലേക്കില്ല എന്ന് പറഞ്ഞതിന് ശേഷം ആണ് ഒരു കോൺഗ്രസ് നേതാവ് അൻവറുമായി കൂടിക്കാഴ്ച നടത്തുന്നത്. പിണറായിസത്തിനെതിരേ പോരാടുന്ന വ്യക്തിയെന്ന നിലയിലാണ് അൻവറുമായി സംസാരിച്ചതെന്നും പാർട്ടിയോ മുന്നണിയോ പറഞ്ഞിട്ടല്ല കൂടിക്കാഴ്ച നടത്തിയതെന്നും പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിരുന്നു.
advertisement
രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ വീട്ടിൽ കാണാൻപോയത് തെറ്റാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത് വന്നിരുന്നു. മുന്നണി ചുമതലപ്പെടുത്തിയിട്ടല്ല രാഹുൽ പോയതെന്നും രാഹുലിനെ താൻ വ്യക്തിപരമായി ശാസിക്കുമെന്നു വിഡി സതീശൻ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അൻവറേ കണ്ടത് തെറ്റെന്ന് നേതൃത്വം പറഞ്ഞെങ്കിൽ സമ്മതിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിൽ
Next Article
advertisement
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
  • മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

  • മോഹൻലാലിന് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി.

  • 65 വയസ്സിലും അഭിനയസപര്യ തുടരുന്ന മോഹൻലാലിനെ കേരള സർക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു.

View All
advertisement