'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ

Last Updated:

'ഇത് കേരളമാണ്; ഇന്ത്യയുടെ ഭാ​ഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അം​ഗീകരിക്കാനാകില്ല': രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ, 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളം
രാജീവ് ചന്ദ്രശേഖർ, 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളം
ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പോലീസ് എഫ്ഐആ‍ർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഇത് കേരളമാണ്; ഇന്ത്യയുടെ ഭാ​ഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അം​ഗീകരിക്കാനാകില്ല. ദേശസ്നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷൻ സിന്ദൂർ. നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകമാണത്. തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നോർക്കണം. തീവ്രവാദത്തിൻ്റെ ഇരകളായ ആ 26 ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിൻ്റെ ഈ എഫ്ഐആർ.
advertisement
സൈനിക വേഷത്തിൽ അതി‍ർത്തി കാക്കുകയും മൂവർണ്ണക്കൊടിക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് മലയാളികളുണ്ടെന്നത് അധികാരികൾ ഓർമ്മിക്കണം. അതിനാൽത്തന്നെ മാതൃരാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന ഓരോ മലയാളിയും ഈ എഫ്ഐആറിനെയും നാണംകെട്ട പ്രീണന രാഷ്ട്രീയത്തെയും എതിർക്കുമെന്നതിൽ സംശയം വേണ്ട.
advertisement
"ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നത്. ഒരിക്കലും അങ്ങനെയാവുകയുമില്ല. ഇത് ഭാരതമാണെന്ന് കേരള പൊലീസ് മറക്കാതിരുന്നാൽ നന്ന്. അവരോടും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനോടും എനിക്ക് പറയാനുള്ളത് രാജ്യദ്രോഹപരവും ലജ്ജാകരവുമായ ഈ എഫ്ഐആ‍ർ ഉടൻ തന്നെ പിൻവലിക്കണമെന്ന് തന്നെയാണെന്ന്," അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.
Summary: Rajeev Chandrasekhar condemns FIR charged against Operation Sindoor pookkalam
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
Next Article
advertisement
'ഹിന്ദുവായ നിങ്ങൾ ഇവിടെ പഠിപ്പിക്കരുത്'; മൂന്നുപതിറ്റാണ്ടായി വിവേചനവും പീഡനവും നേരിടുന്നതായി അലിഗഡ് സർവകലാശാലാ പ്രൊഫസർ
'ഹിന്ദുവായ നിങ്ങൾ ഇവിടെ പഠിപ്പിക്കരുത്'; മൂന്നുപതിറ്റാണ്ടായി വിവേചനവും പീഡനവും നേരിടുന്നതായി AMU പ്രൊഫസർ
  • അലിഗഡ് സർവകലാശാലയിലെ പ്രൊഫസർ രചന കൗശൽ മൂന്ന് പതിറ്റാണ്ടായി മതവിവേചനം നേരിടുന്നുവെന്ന് ആരോപിച്ചു

  • മതപരമായ സമ്മർദം കാരണം ഗർഭഛിദ്രം ഉൾപ്പെടെ കടുത്ത മാനസികവും ഔദ്യോഗികവുമായ ദുരിതങ്ങൾ അനുഭവിച്ചു

  • ഓഡിയോ റെക്കോർഡിംഗുകൾ സഹിതം വൈസ് ചാൻസലർക്ക് പരാതി നൽകി, ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു

View All
advertisement