BhaBhaBa | ഭയം, ഭക്തി, ബഹുമാനം; ദിലീപിന്റെ ഭ.ഭ.ബ. ജനുവരി 16 മുതൽ ഒ.ടി.ടിയിൽ

Last Updated:

ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കുമൊപ്പം സമാസമം ചേർത്ത് ഒരുക്കി, മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു

ഭഭബ
ഭഭബ
ദിലീപ് (Dileep) നായകനായി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച 'ഭഭബ' (ഭയം, ഭക്തി, ബഹുമാനം) ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും. ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കുമൊപ്പം സമാസമം ചേർത്ത് ഒരുക്കി, മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ അമ്പരപ്പിക്കുന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വിറപ്പിച്ച വട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.
ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി, അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് റിയാസ് ഖാനും കയ്യടി നേടുന്നു.
advertisement
‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്‌ലൈനോടു കൂടിയുള്ള മേക്കിങ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്. പ്രേക്ഷകരെ പൂർണ്ണമായി എൻഗേജ് ചെയ്യുന്നതിനൊപ്പം അവർക്ക് വേണ്ട ഒരു എന്റർടെയ്‌നറായിട്ടാണ് ‘ഭഭബ’യെ ഞങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ചിത്രം, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഒ.ടി.ടിയിൽ ജനുവരി 16 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.
advertisement
ഇന്ത്യയിലെ ഏറ്റവും വലിയ ഒ.ടി.ടി. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 മലയാളി പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
Summary: Directed by Dhananjay Shankar and starring Dileep in the lead role and produced by Gokulam Gopalan under the banner of Sree Gokulam Movies, 'Bhabhaba' (Fear, Devotion, Respect) will start streaming on ZEE5 from January 16. The film, starring Dileep, combines spoof, mass and comedy, and features Mohanlal in a strong guest role. The script is written by Noorin Shereef and her husband Fahim Zafar
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
BhaBhaBa | ഭയം, ഭക്തി, ബഹുമാനം; ദിലീപിന്റെ ഭ.ഭ.ബ. ജനുവരി 16 മുതൽ ഒ.ടി.ടിയിൽ
Next Article
advertisement
അമ്മയുമായുള്ള അവിഹിത ബന്ധം പിതാവിനെ അറിയിച്ച 13കാരനെ പിതാവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു
അമ്മയുമായുള്ള അവിഹിത ബന്ധം പിതാവിനെ അറിയിച്ച 13കാരനെ പിതാവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു
  • മഹാരാഷ്ട്രയിൽ 13കാരനെ പിതാവിന്റെ സഹോദരൻ വെട്ടിക്കൊന്നു; അമ്മയുമായുള്ള അവിഹിതബന്ധം പിതാവിനെ അറിയിച്ചതിന്.

  • അവിഹിതബന്ധം പിതാവിനോട് പറയുമെന്ന ഭയത്തിൽ പ്രതി കുട്ടിയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തെന്ന് പോലീസ്.

  • കുട്ടിയുടെ മൃതദേഹം പുല്ലിനിടയിൽ കണ്ടെത്തി, 24 മണിക്കൂറിനകം പ്രതിയെ പോലീസ് പിടികൂടി.

View All
advertisement