Samantha | ഇതാണ്ടാ പെണ്ണ്; സാമന്തയുടെ വിവാഹശേഷം രാജിന്റെ ആദ്യഭാര്യയുടെ നീണ്ട പ്രതികരണം
- Published by:meera_57
- news18-malayalam
Last Updated:
രാജ് ആദ്യഭാര്യയായ ശ്യമാലി ഡേയിൽ നിന്നും വിവാഹമോചനം നേടാതെയാണ് സാമന്തയെ ജീവിതപങ്കാളിയാക്കിയത് എന്ന ആരോപണം നിലനിൽക്കുന്നുണ്ട്
കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രത്തിൽ വച്ച് നടി സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) സംവിധായകൻ രാജ് നിദിമൊരുവും (Raj Nidimoru) വിവാഹിതരായിട്ട് കുറച്ചു ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ. ഡിസംബർ ഒന്നാം തീയതിയാണ് ഇവരുടെ വിവാഹവാർത്ത പുറത്തുവന്നത്. സാമന്ത അവരുടെ ഇൻസ്റ്റഗ്രാം ഹാന്ഡിലിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അവർക്ക് വേണ്ടപ്പെട്ടവർ നവദമ്പതികളെ ആശംസ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പ്രവഹിച്ചു. ഇതിനു പിന്നാലെ രാജ് ആദ്യഭാര്യയായ ശ്യമാലി ഡേയിൽ നിന്നും വിവാഹമോചനം നേടാതെയാണ് സാമന്തയെ ജീവിതപങ്കാളിയാക്കിയത് എന്ന ആരോപണവും തലപൊക്കി
advertisement
ശ്യമാലിയുടെ കൂട്ടുകാരി ഭാവന അപ്‌ലോഡ് ചെയ്ത ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അവർ ഇന്നും വിവാഹിതയാണ് എന്ന തരത്തിലെ വിവരം പുറത്തുവന്നത്. വളരെയേറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു പോസ്റ്റ് ആയിരുന്നു ഇത്. താൻ അവസാനമായി കാണുമ്പോഴും കൂട്ടുകാരി ശ്യമാലി വിവാഹിതയായിരുന്നു. ആ കൂടിക്കാഴ്ച ഇപ്പോഴാണ് എന്നായിരുന്നു ഭാവനയുടെ വാക്കുകൾ. ഇതോടു കൂടി 'ഫാമിലി മാൻ' സംവിധായകൻ രാജിനെതിരെ രൂക്ഷ പ്രതികരണം ആരംഭിച്ചു. ഇത് വിവാഹമോചനത്തിന് ശേഷമുള്ള വിവാഹമായിരുന്നു എന്ന കാര്യത്തിൽ സാമന്തയോ രാജോ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ശ്യമാലിയുടേതായി പുറത്തുവന്ന നീണ്ട കുറിപ്പ് ചർച്ചയായി മാറുകയാണ് (തുടർന്ന് വായിക്കുക)
advertisement
സാമന്തയെ കണ്ടുമുട്ടുന്നതിനും മുൻപേ രാജ് ശ്യമാലിയിൽ നിന്നും വിവാഹമോചനം നേടിയാതായി ചില ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് കാണാമെങ്കിലും, ഇതിൽ സ്ഥിരീകരണമില്ല. ഇപ്പോൾ ശ്യമാലി പേജുകൾ നീളുന്ന ഒരു പ്രതികരണ കുറിപ്പുമായി അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ എത്തിയിരിക്കുന്നു. ഒരു പറ്റം ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ തനിക്ക് ആശംസയും പോസിറ്റിവിറ്റിയും നൽകിയവർക്ക് ശ്യമാലി ഡേ നന്ദി പ്രകടിപ്പിച്ചു. അതോടൊപ്പം തന്നെ ഇപ്പോൾ അവരെ ഏറെ സമ്മർദ്ദത്തിലാക്കിയ വിഷയത്തെക്കുറിച്ചും ശ്യമാലി ഡേ പ്രതികരിച്ചിട്ടുണ്ട്
advertisement
"തിരിഞ്ഞും മറിഞ്ഞും മനസ്സിനുള്ളിലെ വാദപ്രതിവാദങ്ങളുമായി ഉറക്കമില്ലാത്ത ഒരു രാത്രി മുഴുവൻ ഞാൻ ചെലവഴിച്ചു. എന്നിലേക്ക് വന്നുചേരുന്ന നന്മകളെ അംഗീകരിക്കാതിരിക്കുന്നത് നന്ദികേടും ക്രൂരതയുമായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കി. വർഷങ്ങളായി ഞാൻ 'ട്വിൻ ഹാർട്ട്' ധ്യാനം പരിശീലിക്കുന്നു. ഈ ധ്യാനത്തിൽ ഭൂമി മാതാവിനെയും വ്യക്തികളെയും ജീവികളെയും സമാധാനം, സ്നേഹം, ക്ഷമ, പ്രത്യാശ, വെളിച്ചം, സന്തോഷം, സ്നേഹദയ, സൽസ്വഭാവം, നന്മ ചെയ്യാനുള്ള ഇച്ഛാശക്തി എന്നിവയാൽ അനുഗ്രഹിക്കുക എന്ന് പഠിപ്പിക്കും. ഒരു സുഹൃത്ത് എന്നെ ഓർമ്മിപ്പിച്ചതുപോലെ, ആ ഊർജം ഇപ്പോൾ എന്നിലേക്ക് തിരിച്ചുവരികയാണ്...
advertisement
എനിക്ക് ഒരു ടീമോ, പിആറോ, സ്റ്റാഫോ, എന്റെ പേജ് കൈകാര്യം ചെയ്യുന്ന അസോസിയേറ്റുകളോ ഇല്ല. എന്റെ പൂർണ്ണ സാന്നിധ്യം ആവശ്യമുള്ള എന്തെങ്കിലും കൈകാര്യം ചെയ്യുന്നതിനിടയിലാകും ഞാൻ ഇവിടങ്ങളിൽ പ്രതികരിക്കുന്നത്," അവർ എഴുതി. അതോടൊപ്പം തന്നെ തന്റെ ജോയ്തിഷ് ഗുരുവിന്റെ രോഗാവസ്ഥയുടെ കാര്യവും അദ്ദേഹം നേരിടുന്ന പ്രയാസങ്ങളും എന്തെന്നും അവർ തുടർന്നു പരാമർശിച്ചു. "നവംബർ 9 ന്, എന്റെ ജ്യോതിഷ് ഗുരുവിന് സ്റ്റേജ് 4 കാൻസർ ആണെന്ന് കണ്ടെത്തി...
advertisement
നിർഭാഗ്യവശാൽ അത് തലച്ചോറ് ഉൾപ്പെടെ ശരീരത്തിന്റെ ഒന്നിലധികം ഭാഗങ്ങളിലേക്ക് മെറ്റാസ്റ്റാസൈസ് ചെയ്തിട്ടുണ്ട്. എന്റെ ശ്രദ്ധ ഇപ്പോൾ എവിടെയായിരിക്കണമെന്ന് നിങ്ങൾക്കെല്ലാവർക്കും മനസ്സിലാകുമെന്ന് എനിക്ക് ഉറപ്പുണ്ട്." അതിനാൽ ഇവിടം വൃത്തിയായി നിലനിർത്തണം എന്ന് ശ്യമാലി ഡേ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. രാജ് നിദിമൊരുവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ശ്യമാലി ഒരു വാക്ക് പോലും ഇതിനിടയിൽ പരാമർശിച്ചിട്ടില്ല


