'സന്ദേശത്തിലെ രാഷ്ട്രീയ പരിഹാസം മുതൽ വരവേൽപ്പിലെ സാധാരണക്കാരന്റെ ജീവിതസമരം വരെ'; രാജീവ് ചന്ദ്രശേഖർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്റെ നേർചിത്രങ്ങൾ വരച്ചുകാട്ടിയ അപൂർവ്വ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിന്റെ നേർചിത്രങ്ങൾ വരച്ചുകാട്ടിയ അപൂർവ്വ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 'സന്ദേശത്തിലെ മൂർച്ചയേറിയ രാഷ്ട്രീയ പരിഹാസങ്ങൾ മുതൽ വരവേൽപ്പിലെ സാധാരണക്കാരന്റെ ജീവിതസമരങ്ങൾ വരെ, അദ്ദേഹത്തിന്റെ സിനിമകൾ കേരളീയ ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പലപ്പോഴും രാഷ്ട്രീയത്തിലെയും സാമൂഹിക ജീവിതത്തിലെയും ഇരട്ടത്താപ്പുകളെയും ശ്രീനിവാസൻ തുറന്നുകാട്ടി.
സാധാരണക്കാരന്റെ ഹൃദയമിടിപ്പ് ഇത്രത്തോളം തൊട്ടറിഞ്ഞ മറ്റൊരു ചലച്ചിത്രകാരൻ മലയാളത്തിലുണ്ടാവില്ല. നമ്മെ രസിപ്പിക്കുക മാത്രമല്ല, സ്വന്തം വീഴ്ചകളെ നോക്കി ചിരിക്കാൻ നമ്മെ പഠിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. നന്ദി ശ്രീനിയേട്ടാ... നിങ്ങൾ പകർന്നു തന്ന ഓരോ ചിരിക്കും ചിന്തയ്ക്കും.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ലോകമെമ്പാടുമുള്ള ആരാധകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 20, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സന്ദേശത്തിലെ രാഷ്ട്രീയ പരിഹാസം മുതൽ വരവേൽപ്പിലെ സാധാരണക്കാരന്റെ ജീവിതസമരം വരെ'; രാജീവ് ചന്ദ്രശേഖർ










