മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുശേഷം ശബരിമല നട അടച്ചു: കഴിഞ്ഞവർഷത്തേക്കാൾ ഒരു ലക്ഷത്തിലേറെ തീർത്ഥാടകർ
- Published by:Sneha Reghu
- news18-malayalam
Last Updated:
വെർച്വൽ ക്യൂ വഴിയുള്ള ദർശനത്തിലാണ് ഏറ്റവും വലിയ വർധനവ് ദൃശ്യമാകുന്നത്
advertisement
രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. ജനുവരി 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.
advertisement
advertisement
പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങ് നടത്തി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുവിന്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ എസ് ശ്രീനിവാസന് രാജപ്രതിനിധി കൈമാറി. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും നൽകി. രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനം.
advertisement
advertisement
വെർച്വൽ ക്യൂ (VQ) വഴി മാത്രം 49,98,862 പേർ ഈ സീസണിൽ ദർശനം നടത്തി. പുല്ലുമേട് വഴി 2,02,731 തീർത്ഥാടകർ സന്നിധാനത്തെത്തി. മുക്കുഴി പാതയിലൂടെയുള്ളവരും സ്റ്റാഫ്, വിഐപി എന്നിവരും ഉൾപ്പെടെ 2,38,254 പേരാണ് എത്തിയത്. 2025 - 2026 (16-11-25 മുതൽ 19-01-26 വരെ) കാലയളവിൽ 54,39,847 പേരാണ് ദർശനത്തിനെത്തിയത്. 2024 - 2025 (15-11-24 മുതൽ 19-01-25 വരെ) കാലയളവിൽ 53,09,906 പേരായിരുന്നു ദർശനത്തിനെത്തിയത്.
advertisement









