കോവിഡാനന്തര കാലത്ത് വ്യവസായരംഗത്ത് വലിയ സാധ്യതകള്‍; കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി

Last Updated:

ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാറിൻറെ ശ്രമമെന്നും മുഖ്യമന്ത്രി

കോവിഡിന് ശേഷമുള്ള കാലം കേരളത്തിലെ വ്യവസായരംഗത്ത് വലിയ സാധ്യതകളാണ് ഉയർന്നു വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പിന്റെ പരസ്യം പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി കേരളത്തിലെ വ്യവസായരംഗത്തെ സാധ്യതകളെ കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാറിൻറെ ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
advertisement
കൊവിഡാനന്തര കാലത്ത് കേരളത്തിലെ വ്യവസായരംഗത്ത് വലിയ സാധ്യതകളാണ് ഉയർന്നു വന്നിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും പിന്തുണയും നൽകും.
ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാറിൻറെ ശ്രമം. സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ലളിതവും അതിവേഗവുമാക്കി. എല്ലാ അര്‍ത്ഥത്തിലും കിടയറ്റ നിക്ഷേപസൗഹൃദ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നീതി ആയോഗിൻറെ സുസ്ഥിര വികസന സൂചികയിൽ വ്യവസായ മേഖലയിൽ സംസ്ഥാനം ആദ്യസ്ഥാനങ്ങളിലേക്ക് കുതിച്ചെത്തിയത് മുന്നേറ്റത്തിൻറെ സൂചകമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡാനന്തര കാലത്ത് വ്യവസായരംഗത്ത് വലിയ സാധ്യതകള്‍; കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി
Next Article
advertisement
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ
  • ആലപ്പുഴ സ്വദേശി ശരത് എസ് നായർ 25 കോടിയുടെ ഓണം ബമ്പർ ലോട്ടറി അടിച്ചു.

  • ശരത് എസ് നായർ നെട്ടൂരിൽ നിന്ന് ടിക്കറ്റ് എടുത്തു, നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്.

  • ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി, ലോട്ടറി ഏജന്റ് എം.ടി.ലതീഷ് വിറ്റത്.

View All
advertisement