ഏറ്റവും വിലയുള്ള ചെരുപ്പ് ദുബായില്‍ റെഡി; സ്വന്തമാക്കണമെങ്കില്‍ നല്‍കേണ്ടത് 123.796 കോടി രൂപ

Last Updated:
ദുബായ്: ലോകത്തില്‍ ഏറ്റവും വിലയുള്ള പാദരക്ഷ ഏതാണ്? കൗതുകകരമായ ഈ ചോദ്യത്തിനുള്ള ഉത്തരം ദുബായില്‍ നിന്ന് ലഭിക്കും.
ഏറ്റവും വിലയേറിയ ഒരു ജോഡി ചെരുപ്പുകള്‍ ഇവിടെ വില്‍പനയ്ക്ക് റെഡിയായിരിക്കുകയാണ്. 62.4 മില്യന്‍ ദിര്‍ഹമാണ് വില(ഏകദേശം123.796 കോടി ഇന്ത്യന്‍ രൂപ)
സ്വര്‍ണം കൊണ്ടാണ് ഈ ചെരുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പോരാത്തതിന് അമൂല്യമായ രത്‌നങ്ങളും പതിച്ചിട്ടുണ്ട്. വിലയേറിയ ഈ ചെരുപ്പ് ബുധനാഴ്ച വില്‍പനയ്‌ക്കെത്തും.
പാഷന്‍ ഡയമണ്ട്സ് എന്ന് സ്ഥാപനമാണ് ഈ ചെരുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വലിയ രനങ്ങളും നിരവധി ചെറിയ രത്‌നങ്ങളുമാണ് ചെരുപ്പില്‍ പതിപ്പിച്ചിരിക്കുന്നത്. മറ്റുഭാഗങ്ങളെല്ലാം സ്വര്‍ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഒരു ജോഡി ചെരുപ്പിന്റെ നിര്‍മ്മാണത്തിന് ഒന്‍പത് മാസമെടുത്തു.
advertisement
ബുധനാഴ്ചയാണ് അമൂല്യമായ ഈ ചെരുപ്പ് വിപണിയില്‍ ഇറക്കുന്നതെങ്കിലും അതിന്റെ ഒര്‍ജിനല്‍ കാണാന്‍ പിന്നെയും കാത്തിരിക്കേണ്ടിവരും. പ്രദര്‍ശിപ്പിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്നു സാരം. ഈ ചെരുപ്പ് വാങ്ങാന്‍ ആരെങ്കിലും എത്തിയാല്‍ അയാളുടെ കാലിന്റെ അളവ് കൂടി എടുത്തശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാനാണ് തീരുമാനം.
55.4 മില്യന്‍ ദിര്‍ഹം വിലവരുന്ന ചെരിപ്പുകളാണ് ഇപ്പോള്‍ ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വിലയേറിയത്. അതിനെയും മറികടക്കുന്നതാണ് ദുബായിയിലെ ഈ സ്വര്‍ണച്ചെരുപ്പ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഏറ്റവും വിലയുള്ള ചെരുപ്പ് ദുബായില്‍ റെഡി; സ്വന്തമാക്കണമെങ്കില്‍ നല്‍കേണ്ടത് 123.796 കോടി രൂപ
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement