'ജോളിയെ പരിചയമില്ല; റോയി കാണാൻ വന്നിട്ടുണ്ടോയെന്ന് ഓർമ്മയില്ല': കട്ടപ്പനയിലെ ജോത്സ്യൻ
Last Updated:
'മുന്‍കൂട്ടി നിശ്ചയിച്ച യാത്രകളിലായതിനാലാണ് ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്.'
ഇടുക്കി: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയെ പരിചയമില്ലെന്ന് കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാർ. റോയി മരിക്കുന്നതിന് മുമ്പ് ജോളി തന്നെ കാണാൻ വന്നിട്ടുണ്ടോയെന്ന് അറിയില്ല. നിരവധി പേര്‍ തന്നെ കാണാനെത്താറുണ്ട്. റോയി മരിച്ചിട്ട് വര്‍ഷങ്ങളായതിനാല്‍ ഓര്‍മ്മയില്ലെന്നും ജോത്സ്യൻ വ്യക്തമാക്കി.
തന്നെ കാണാന്‍ വരുന്നവരുടെ പേരു വിവരങ്ങള്‍ രണ്ടു വര്‍ഷത്തിനിപ്പുറം സൂക്ഷിക്കാറില്ല. ക്രൈംബ്രാഞ്ച് ഒരു മാസം മുമ്പ് വിളിച്ചിരുന്നെങ്കിലും കേസ് ഏതെന്ന് പറഞ്ഞില്ലെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.
താൻ ആർക്കും ഭസ്മം കഴിക്കാനായി നല്‍കാറില്ല. ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകളിലായതിനാലാണ് ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 10, 2019 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോളിയെ പരിചയമില്ല; റോയി കാണാൻ വന്നിട്ടുണ്ടോയെന്ന് ഓർമ്മയില്ല': കട്ടപ്പനയിലെ ജോത്സ്യൻ










