കൊച്ചി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ അംഗത്വമെടുത്തു. ശശി തരൂരിന്റെ അമ്മയുടെ സഹോദരി ശോഭനയും ഭർത്താവ് ശശികുമാറുമാണ് ബിജെപിയിൽ ചേർന്നത്. ഇവർക്കൊപ്പം വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന 12 പേരും ബിജെപിയിൽ അംഗത്വമെടുത്തു. കൊച്ചിയിൽ ചേർന്ന ചടങ്ങിലാണ് ഇവർ ബിജെപി അംഗത്വമെടുത്തത്.
രണ്ട് കെപിസിസി നിർവാഹക സമിതി അംഗങ്ങൾ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായും സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുൻ എഐസിസി സെക്രട്ടറിയും കോൺഗ്രസ് വക്താവുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നിരുന്നു. ഇനിയും കൂടുതൽ പേർ പാർട്ടിയിലെത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശ വാദം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.