കനത്ത മഴ: രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്ന് കേന്ദ്ര സേനകളും

Last Updated:

ആര്‍മി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥനത്ത് കനത്ത മഴയും ഉരുള്‍പൊട്ടലും തുടരുന്നതിനിടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്ന് കേന്ദ്ര സേനകളും. ആര്‍മി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് ആറുപത് പേരടുങ്ങുന്ന ആര്‍മി സംഘങ്ങള്‍ വയനാട്, കണ്ണൂര്‍, ഇരിട്ടി, കോഴിക്കോട്, താമരശേരി, കര്‍ണാടകയിലെ വീരാജ്‌പേട്ട എന്നിവിടങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്. സംഘങ്ങള്‍ അതത് സ്ഥലങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
പാങ്ങോട് സേനാ കേന്ദ്രത്തില്‍ നിന്ന് 62 ഓളം പേരടുങ്ങുന്ന മൂന്ന് ടീമുകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഈ സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒമ്പതോളം ആര്‍മി സംഘങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരിക്കുന്നത്.
Also Read: ALERT: കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നു; തീരത്തും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവര്‍ മാറി താമസിക്കണം
ഇന്ത്യന്‍ എയര്‍ഫോഴ്‌സും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. 12 ഹെലികോപ്ടറുകളാണ് രക്ഷാ ദൗത്യവുമായി രംഗത്തുള്ളത്. MI 17 V5, എഎല്‍എച്ച് തുടങ്ങിയവയാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാന ഭരണകൂടവുമായി ചേര്‍ന്നാണ് നാവികസേന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
advertisement
കോസ്റ്റ് ഗാര്‍ഡിന്റെ 16 സംഘങ്ങളെയും മഴ ദുരിതം വിതച്ച പ്രവര്‍ത്തനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. ബേപ്പൂരില്‍ നിന്നുള്ള മൂന്ന് സംഘം ഉള്‍പ്പെടെയാണിത്. ഇതില്‍ രണ്ട് സംഘങ്ങള്‍ ഇതിനോടകം തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. മറ്റൊരു ടീമും രംഗത്തെത്തിയിട്ടുണ്ട്. 500 ഓളം പേരെയാണ് ഇതിനോടകം കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്. 10 സംഘങ്ങള്‍ കൊച്ചിയിലും മൂന്ന് സംഘങ്ങള്‍ വിഴിഞ്ഞത്തും പ്രവര്‍ത്തന സജ്ജരായിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനത്ത മഴ: രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്ന് കേന്ദ്ര സേനകളും
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement