കേരള ബാങ്ക് രൂപീകരണത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി; മലപ്പുറം ബാങ്കിനെ ലയിപ്പിക്കാനുള്ള പ്രമേയം വീണ്ടും വോട്ടിനിട്ട് തള്ളി

Last Updated:

32 നെതിരെ 97വോട്ടുകൾക്കാണ് ലയനപ്രമേയംപരാജയപ്പെട്ടത്

കേരള ബാങ്ക് രൂപീകരണത്തിൽ വീണ്ടും തിരിച്ചടി. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും ജനറൽബോഡി യോഗം വോട്ടിനിട്ട് തള്ളി. 32 നെതിരെ 97വോട്ടുകൾക്കാണ് ലയനപ്രമേയംപരാജയപ്പെട്ടത്. എതിർപ്പ് അവഗണിച്ച് സർക്കാർ മുന്നോട്ട് പോയാലും ജില്ലാ സഹകരണ ബാങ്കിനെ ബാധിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാനജനറൽ സെക്രട്ടറി കെ പി എ മജീദ് പറ‍ഞ്ഞു. സഹകരണ വകുപ്പ് മുൻകൈയെടുത്തായിരുന്നു യോഗം വിളിച്ചത്. കേരള ബാങ്ക് രൂപീകരണത്തിനെതിരെ യു‍ഡിഎഫ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.
പ്രമേയം പരാജയപ്പെട്ടാൽ മലപ്പുറത്തെ ഒഴിവാക്കി കേരള ബാങ്കിന് അനുമതി തേടി റിസർവ് ബാങ്കിനെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഹകരണ വകുപ്പ് മുൻകൈയെടുത്ത് രണ്ടാമതും ജനറൽ ബോഡി യോഗം വിളിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ നിരീക്ഷണത്തിലായിരുന്നു പൊതുയോഗം. യോഗത്തിൽ അവതരിപ്പിച്ച ലയനപ്രമേയത്തെ കൂടുതൽ അംഗങ്ങളുള്ള യുഡിഎഫ് എതിർത്തു. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ച യോഗത്തിലും യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ഇതോടെ, കേരള ബാങ്ക് രൂപീകരണത്തിനായി മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി മറ്റ് പതിമൂന്ന് ബാങ്കുകളുടെ പിന്തുണയോടെ റിസർവ് ബാങ്കിനെ സമീപിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള ബാങ്ക് രൂപീകരണത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി; മലപ്പുറം ബാങ്കിനെ ലയിപ്പിക്കാനുള്ള പ്രമേയം വീണ്ടും വോട്ടിനിട്ട് തള്ളി
Next Article
advertisement
ട്രാഫിക് കുരുക്കും കുഴിയുള്ള റോഡും; ബെംഗളൂരുവിലെ ടെക് കമ്പനി അടച്ചുപൂട്ടി
ട്രാഫിക് കുരുക്കും കുഴിയുള്ള റോഡും; ബെംഗളൂരുവിലെ ടെക് കമ്പനി അടച്ചുപൂട്ടി
  • ബെംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങളും കുഴിയുള്ള റോഡുകളും കാരണം ബ്ലാക്ക്ബക്ക് ഓഫീസ് അടച്ചു.

  • 1500 ജീവനക്കാരുള്ള ബ്ലാക്ക്ബക്ക് ഒആര്‍ആറില്‍ ഒമ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

  • ഓഫീസിലേക്ക് എത്താന്‍ 1.5 മണിക്കൂര്‍ ചെലവഴിക്കേണ്ടി വരുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

View All
advertisement