• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail | 'ഉടമകൾ സമ്മതിക്കുന്ന സ്ഥലങ്ങളിൽ കല്ലിടും, തർക്കമുള്ളിടത് ജിയോ ടാഗ്': റവന്യു മന്ത്രി കെ രാജൻ

K Rail | 'ഉടമകൾ സമ്മതിക്കുന്ന സ്ഥലങ്ങളിൽ കല്ലിടും, തർക്കമുള്ളിടത് ജിയോ ടാഗ്': റവന്യു മന്ത്രി കെ രാജൻ

ജിയോ ടാഗിംഗ് അനുമതി നൽകിയത് വേഗത്തിൽ ആക്കാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

  • Share this:
    തിരുവനന്തപുരം: സിൽവർ ലൈൻ റെയിൽ (Silverline Railway) പദ്ധതിക്കുവേണ്ടിയുള്ള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി കെ രാജൻ. ഉടമകൾ സമ്മതിക്കുന്ന സ്ഥലങ്ങളിൽ കല്ലിടൽ തുടരും. അതേസമയം തർക്കമുള്ളിടത്ത് ജിയോ ടാഗ് രീതിയിൽ സർവേ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

    പുതിയ തീരുമാനപ്രകാരം കല്ലിടൽ നിർത്തി എന്ന് അർത്ഥമില്ലെന്ന് റവന്യു മന്ത്രി പറഞ്ഞു. ഏറ്റവും കൃത്യതയ്ക്ക് വേണ്ടിയാണ് അതിരടയാളം. സാമൂഹിക ആഘാത പഠന വേഗതയ്ക്ക് വേണ്ടി K റെയിൽ മൂന്ന് നിർദ്ദേശം മുന്നോട്ട് വച്ചു. മൂന്ന് വഴികളിലൂടെയും സാമൂഹിക ആഘാത പഠനം നടത്താൻ അനുമതി നൽകിയതായി മന്ത്രി വ്യക്തമാക്കി.

    തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടൽ തുടരാമെന്ന് മന്ത്രി വ്യക്തമാക്കി. ജിയോ ടാഗിംഗ് അനുമതി നൽകിയത് വേഗത്തിൽ ആക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിൽവർലൈൻ പദ്ധതിയ്ക്കുവേണ്ടിയുള്ള കല്ലിടൽ നിർത്തിവെച്ചെന്ന ഉത്തരവ് സാങ്കേതികം മാത്രമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

    ജനകീയ പ്രതിഷേധം; K-Rail കല്ലിടൽ നിർത്തി; സർവേ ഇനി ജിപിഎസ് വഴി

    കെ റെയില്‍ (K Rail) കല്ലിടലിനെതിരായ പ്രതിഷേധത്തെ മറികടക്കാന്‍ നിർണായക തീരുമാനവുമായി സര്‍ക്കാര്‍. അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം.

    Also Read- Shahana Death| ഷഹനയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ ഫോറൻസിക് വിഭാഗം; മരിക്കുന്ന ദിവസവും സജാദും ഷഹാനയും വഴക്കിട്ടു

    സിൽവർലൈൻ പദ്ധതിക്കായി കെ- റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അതിർത്തി നിർണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളി‍ൽ വൻതോതിൽ പ്രതിഷേധവും ചെറുത്തുനിൽപും ഉയരുന്നതിനാൽ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയിൽ മാനേജിങ് ഡയറക്ടർ ഈ മാസം 5ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.

    Also Read- Body Found| അമ്മയുടെ കൈയിൽ നിന്ന് പുഴയിൽ വീണുകാണാതായ നവജാത ശിശുവിന്‍റെ മൃതദേഹം ഒരാഴ്ചക്ക്ശേഷം കണ്ടെത്തി

    പദ്ധതിയുടെ അലൈൻമെന്റ് നേരത്തെ ലിഡാർ സർവേ ഉപയോഗിച്ചു നിർണയിച്ചതാണെന്നും അതിനാൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിർത്തി നിർണയിക്കാമെന്നും കെ- റെയിൽ റവന്യു വകുപ്പിനെ അറിയിച്ചിരുന്നു. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിർത്തിനിർണയം നടത്താനും സ്ഥിരം നിർമിതികൾ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിർദേശിച്ചു.

    സാമൂഹിക ആഘാത പഠനം നടത്തുന്നവർ സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (DGPS) സംവിധാനം ഉള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈൽ ഫോണോ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലാൻഡ് റവന്യു കമ്മീഷണർമാർക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കളക്ടർമാർക്കും നിർദേശങ്ങൾ‌ കൈമാറിയിട്ടുണ്ട്. റെയിൽവേ ബോർഡിൽ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Anuraj GR
    First published: