''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി
- Published by:Rajesh V
- news18-malayalam
Last Updated:
'ശിവപാർവതിയെ അധിക്ഷേപിച്ച ഉമർഫൈസിയാണ് എനിക്കെതിരെ പറയുന്നത്'
മലപ്പുറം: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അവിഹിതം എന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സമസ്ത നേതാവ് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. പറഞ്ഞത് വസ്തുതയാണെന്നും മന്ത്രിമാരെ മാത്രമല്ല ഉദ്ദേശിച്ചതെന്നും നദ്‌വി പറഞ്ഞു. സമൂഹത്തെ ഉണര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നു പറഞ്ഞ അദ്ദേഹം ഉമര്‍ ഫൈസി മുക്കത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ജിഫ്രി തങ്ങള്‍ക്കും വിമര്‍ശനമുണ്ട്.
ബഹുഭാര്യാത്വത്തെ ന്യായീകരിച്ചു കൊണ്ട് കേരളത്തില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യമാര്‍ക്ക് പുറമേ വൈഫ് ഇന്‍ചാര്‍ജുമാരുണ്ടെന്ന് പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായാണ് സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞത്. പറഞ്ഞത് വസ്തുതയല്ലേയെന്നും നിലവില്‍ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. സമൂഹത്തെ ഉണര്‍ത്തുക എന്നതാണ് പ്രയോഗത്തിലൂടെ ഉദ്ദേശിച്ചതെന്നും നദ്‌വി കൂട്ടിച്ചേര്‍ത്തു.
ഉമര്‍ ഫൈസി മുക്കത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് നദ്‌വി ഉന്നയിച്ചത്. ശിവപാര്‍വതിയെ അധിക്ഷേപിച്ച ഉമര്‍ ഫൈസിയാണ് തനിക്കെതിരെ പറയുന്നതെന്ന് ബഹാഉദ്ദീന്‍ നദ്വി പറഞ്ഞു. ഉമർ ഫൈസി മുശാവറയിൽ തന്നെ കുറിച്ച് മോശമായി പറഞ്ഞു. അത് മുശാവറ അംഗീകരിച്ചു എന്ന തരത്തിൽ പ്രചരിപ്പിച്ചു. തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു. അതിൽ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
താന്‍ ഇഎംഎസിന്റെ ഉദാഹരണം പറഞ്ഞതാണ്. ദുനിയാവ് മുഴുവന്‍ പ്രതിഷേധിച്ചാലും ചരിത്രസത്യം നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന ബഹാഉദ്ദീന്‍ നദ്വിയുടെ പ്രസ്താവന വിവാദമായിരുന്നു. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങളും പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
September 11, 2025 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്വി